ഇടുക്കി: തൊടുപുഴയിൽ മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ രാവിലെ 9 മണിയോടെ സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചു. മൂത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാരെ ഒരു സംഘം സി.ഐ.ടി.യു പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. മാനേജർ ജോയ്, ജീവനക്കാരന്‍ നവീൻ ചന്ദ്രൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ പൊലീസ് തൊടുപുഴയിലെ ജില്ലാ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
