ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന ചപ്പാത്ത് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ അന്തിമ ഘട്ടത്തിലെത്തി. ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലായിരുന്നു ചപ്പാത്ത് പാല ത്തിന് കേടുപാടുകള്‍ സംഭവിച്ചത്. മുല്ലപ്പെരിയാറില്‍ നിന്നും തുറന്ന് വിട്ട ജലം പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം ഏല്‍പ്പിക്കുക യും, കൈവരികള്‍ തകര്‍ക്കു കയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്. നിലവില്‍ പാലത്തിന്റെ കൈവരികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. ഇനി നടപ്പാതയുടെ നിര്‍മ്മാണമാണ് പൂര്‍ത്തീ കരിക്കാനുള്ളത്. കുത്തിയൊലിച്ചെത്തിയ പ്രളയജലം തകര്‍ത്ത തൂണുകളുടെ നിര്‍ മ്മാണവും പൂര്‍ത്തീകരിച്ചി ട്ടുണ്ട്. പൊതുമരാമത്ത് വകു പ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോ ട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ ത്തനങ്ങള്‍ നടക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു ള്ളില്‍ തന്നെ അറ്റകുറ്റപ്പ ണികള്‍ പൂര്‍ത്തിയാകുമെ ന്നാണ് വിലയിരുത്തല്‍.