മൂന്നാര്‍: മൂന്നാറില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് തൃശ്ശൂര്‍ വെറ്റിലപ്പാറ സ്വദേശി ചെരിവി കാലായില്‍ രാഗേഷ് (30), പത്തനാപുരം എ.ജി ഭവനില്‍ കെ. പുഷ്പാംഗദന്‍ (67) എന്നിവർ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാമ്പാടി സ്വദേശി അജയ്, കോതമംഗലം സ്വദേശികുര്യാക്കോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം നടന്നത്.
