അഗ്‌നിബാധയില്‍ സൂപ്പര്‍മാര്‍ക്കറ്റും ബേക്കറിയും കത്തി നശിച്ചു 

77 0

അഗ്‌നിബാധയില്‍ സൂപ്പര്‍മാര്‍ക്കറ്റും ബേക്കറിയും കത്തി നശിച്ചു. ഹയ്യ് അല്‍ഹംറയിലെ അറഫാത്ത് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹമാദ സൂപ്പര്‍മാര്‍ക്കറ്റും ബേക്കറിയുമാണ് ഇന്നലെ വൈകുന്നേരം കത്തിനശിച്ചത്.  സൂപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍, ഫൂല്‍ കട, ബേക്കറി, സ്റ്റുഡിയോ, മെഡിക്കല്‍ഷാപ്പ് എന്നിവയും അഗ്‌നിബാധയില്‍ കത്തി നശിച്ചു.  മലയാളികളടക്കം നിരവധി പേര്‍ സൂപര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നുണ്ട്. 

തൊഴിലാളികളുടെ താമസവും മാര്‍ക്കറ്റിനോട് ചേര്‍ന്നായിരുന്നതിനാല്‍ പലരും ഉടുതുണിയില്‍ ഇറങ്ങി ഓടിയാണ് രക്ഷപ്പെട്ടത്.  പലരുടെയും പാസ്‌പോര്‍ട്ടുകളും കാശും മറ്റു വിലപിടിച്ച രേഖകളും അഗ്‌നിക്കിരയായതായാണ് റിപ്പോര്‍ട്ട്‌. സൂക്കിന്റെ എല്ലാഭാഗത്തേക്കും തീ പടര്‍ന്നതിനാല്‍ പുകപടലം ശക്തമായിരുന്നു. നഗരത്തിന്റെ വിദൂരമേഖലകളിലും വന്‍ മഴക്കാറ് പോലെ പുക ദൃശ്യമായി. ജിദ്ദയിലെ പഴയ സൂഖുകളിലൊന്നാണിത്. സിവില്‍ ഡിഫന്‍സിന്റെ നിരവധി യൂണിറ്റുകള്‍ തീ അണക്കാന്‍ സ്ഥലത്തെത്തിയിരുന്നു. പൊലീസും റെഡ്ക്രസന്റും സ്ഥലത്തെത്തി.

Related Post

ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന:  കാസര്‍കോട് നിന്ന് 11 പേരെ കാണാതായി

Posted by - Jun 27, 2018, 07:50 am IST 0
ദുബായ് ; വീണ്ടും തീവ്രവാദ സംഘടനയായ ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന. കാസര്‍കോട് ജില്ലയില്‍ നിന്ന് രണ്ടു കുടുംബങ്ങളില്‍ നിന്നുള്ള 11 പേരെ കാണാതായി. കാസര്‍കോട്…

ജയിലിലുണ്ടായ കലാപത്തില്‍ ഒന്‍പത് കുട്ടികള്‍ കൊല്ലപ്പെട്ടു

Posted by - May 26, 2018, 11:32 am IST 0
റിയോ ഡി ജനീറോ: ബ്രസീലില്‍ കുട്ടികളുടെ ജയിലിലുണ്ടായ കലാപത്തില്‍ ഒന്‍പത് കുട്ടികള്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ കൂടുതലും 13നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. ജയിലിലെ സെല്ലുമാറ്റുന്നതുമായി ബന്ധപ്പെട്ട്…

ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു

Posted by - Oct 2, 2018, 10:14 pm IST 0
സ്വീഡന്‍: ഈ വർഷത്തെ ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു. ആര്‍തര്‍ ആഷ്‌കിന്‍, ജെറാര്‍ഡ് മൂറു, ഡോണാ സ്ട്രിക്ക് ലാന്‍ഡ് എന്നിവര് ചേര്‍ന്നാണ് ഭൗതിക ശാസ്ത്രത്തിലെ ഈ വര്‍ഷത്തെ…

ഭീകരാക്രമണം : 86 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

Posted by - Jun 25, 2018, 07:42 am IST 0
അബുജ: നൈജീരിയന്‍ സംസ്ഥാനമായ പ്ലാറ്റോയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 50 ലേറെ വീടുകളും, ബൈക്കുകളും 15കാറുകളും തര്‍ന്നെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.…

ബാലനെ പീഡിപ്പിച്ച്‌ കൊന്ന കേസില്‍ പ്രതിയ്ക്ക് വധശിക്ഷ

Posted by - Apr 17, 2018, 06:34 pm IST 0
അബുദാബി : സ്ത്രീ വേഷത്തില്‍ പര്‍ദ ധരിച്ചെത്തി 11 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന കേസില്‍ പ്രതിയായ പാകിസ്ഥാന്‍ പൗരന് വധശിക്ഷ. എസി മെക്കാനിക്കായ പാക്…

Leave a comment