വാഷിങ്ടണ്‍: കൊറോണ വൈറസ് അമേരിക്കയിൽ അതിവേഗം വ്യാപിക്കുകയാണ്. ന്യൂയോര്‍ക്കില്‍ കൂട്ടമരണം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷം ബോഡി ബാഗുകള്‍ ഒരുക്കിയിരിക്കുകയാണ് പെന്റഗണ്‍. രോഗികള്‍ ആശുപത്രികളിലും മോര്‍ച്ചറികളിലും നിറഞ്ഞിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ഒട്ടേറെ പേർ ഡോക്ടര്‍മാരുമായി ബന്ധപ്പെടുകയാണ് . സൈനികരുടെ സഹായവും തേടിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ട്രക്കുകളില്‍ പോലും സൂക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ലക്ഷത്തിലധികം പേര്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്. ബുധനാഴ്ച മാത്രം 1046 പേര്‍ അമേരിക്കയില്‍ മരിച്ചു. ഈ കെടുതിയില്‍ നിന്ന് അമേരിക്കക്ക് വേഗത്തിലുള്ള തിരിച്ചുവരവ് പ്രയാസമാണ്.
