അമേരിക്കയില്‍ മൂന്നു പാര്‍ലറുകളില്‍ വെടിവെപ്പ്; എട്ടുപേര്‍ കൊല്ലപ്പെട്ടു  

788 0

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോര്‍ജിയയില്‍ മൂന്ന് പാര്‍ലറുകളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആറ് പേര്‍ ഏഷ്യന്‍ വംശജരായ സ്ത്രീകളാണ്. പ്രതിയെന്ന് കരുതുന്ന 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തട്ടു. മൂന്ന് ആക്രമണങ്ങളും ഈ യുവാവ് തന്നെയാണ് ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദ അന്വേഷണം നടന്നുവരികയാണ്. ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ആക്വര്‍ത്തിലെ യംഗ്സ് ഏഷ്യന്‍ മസാജ് പാര്‍ലറിലാണ് ആദ്യം വെടിവെപ്പ് നടന്നത്. ഇവിടെ നാലു പേര്‍ കൊല്ലപ്പെട്ടു. ഇതു കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിലാണ് നോര്‍ത്ത് ഈസ്റ്റ് അറ്റ്ലാന്റയിലെ ഗോള്‍ഡ് സ്പായില്‍ കവര്‍ച്ചാ ശ്രമം നടക്കുന്നെന്ന് പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് ഇവിടെ എത്തുമ്പോഴേക്കും മൂന്ന് സ്ത്രീകളെ ഇവിടെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും കുറച്ചു സമയത്തിനുള്ളില്‍ സമീപത്തുള്ള മറ്റൊരു സ്പാ കേന്ദ്രമായ അരോമ തെറാപ്പി സ്പായിലും ഒരു സ്ത്രീ കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു.

ആക്രമണം നടന്നയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം പുറത്തു വിട്ടത്. അമേരിക്കയിലെ ഏഷ്യന്‍ വംശജര്‍ക്കെതിരെ അടുത്തിടെയായി ആക്രമണങ്ങള്‍ വര്ഡധിച്ചു വരികയാണ്. കൊവിഡ് വ്യാപനത്തിന് കാരണം ചൈനയും ഏഷ്യന്‍ വംശജരുമാണെന്നുമുള്ള പ്രചരണമാണ് ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്.

Related Post

കാണാതായ വനിതയെ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി

Posted by - Jun 16, 2018, 01:45 pm IST 0
മകാസര്‍: കാണാതായ ഇന്തോനേഷ്യന്‍ വനിതയെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. 54കാരിയായ വാ ടിബയുടെ ശരീരമാണ് ഇത്തരത്തില്‍ ലഭിച്ചത്. ഇവരെ കാണാതായതിനെത്തുടര്‍ന്ന് തിരച്ചില്‍…

 പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മരിച്ച നിലയില്‍

Posted by - Jun 6, 2018, 07:53 am IST 0
വാഷിംഗ്ടണ്‍: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്പേഡ് മരിച്ച നിലയില്‍. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടണിലെ പാര്‍ക്കിലാണ് ഇവരുടെ മൃതദേഹം കണ്ടത്. സ്വയം ജീവനൊടുക്കിയകാതാകാനാണ് സാധ്യതയെന്നാണ് പോലീസ് നിഗമനം. വസ്ത്രങ്ങള്‍,…

ഐ സ് തലവൻ  അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു  

Posted by - Oct 28, 2019, 09:58 am IST 0
വാഷിങ്ടൺ: ആഗോളഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു.  വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാരിഷ ഗ്രാമത്തിൽ യു.എസിന്റെ പ്രത്യേക കമാൻഡോകൾ വളഞ്ഞപ്പോൾ…

മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ ചാവേര്‍ ആക്രമണം

Posted by - May 13, 2018, 08:55 am IST 0
സുരബായ: ഇന്‍ഡോനേഷ്യയിലെ രണ്ടമത്തെ ഏറ്റവും വലിയ നഗരമായ സുരബായയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ചയുണ്ടായ ചാവേര്‍ ആക്രമണം. സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും…

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

Posted by - Mar 7, 2018, 11:45 am IST 0
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ ശ്രീലങ്കയിൽ വർഗീയ ലഹള കത്തിപടരുന്നു. വർഗീയലഹള നിയന്ത്രിക്കുന്നതിന് ഭാഗമായി ശ്രീലങ്കയിൽ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിംഹള വിഭാഗവും മുസ്ലിം വിഭാഗവും തമ്മിലുള്ള സംഘർഷത്തിന്റെ…

Leave a comment