അമേരിക്കൻ പ്രസിഡ‍ന്‍റ്  തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സ്ഥിരീകരിച്ചു അന്വേഷണ റിപ്പോർട്ട്

84 0

വാഷിംഗ്ടണ്‍: അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലും അതിൽ ട്രംപിന്‍റെ പങ്കും അന്വേഷിച്ച റോബർട്ട് മ്യുള്ളറുടെ ഭാഗിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ട്രംപിനെ കുറ്റക്കാരനെന്ന് സ്ഥാപിക്കുന്നില്ലെങ്കിലും പ്രസിഡ‍ന്‍റ്  തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍  ട്രംപിനെ പൂര്‍ണ്ണമായും  കുറ്റവിമുക്തനാക്കിയിട്ടില്ല. 450 പേജുള്ള റിപ്പോര്‍ട്ടിന്‍റെ മുഴുവന്‍ ഭാഗവും പുറത്തുവിട്ടിട്ടില്ല. 

ഗുരുതര ആരോപണങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച്, റിപ്പോര്‍ട്ട് ട്രംപിനെതിരെയുള്ള ആയുധമാക്കാന്‍ ഒരുങ്ങുകയാണ്  ഡെമോക്രാറ്റുകള്‍. നിയമനടപടികളിലേക്ക് നീങ്ങുകയാണ് ഡെമോക്രാറ്റുകൾ എന്നാണ്  പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

റിപ്പോർട്ട് പുറത്തുവിടും മുമ്പ് ട്രംപിന് പിന്തുണ അറിയിച്ച് വാർത്താ സമ്മേളനം നടത്തിയ അറ്റോർണി ജനറൽ വില്യംബാ‍ർ രാജിവയ്ക്കണമെന്നും ഡമോക്രാറ്റ് അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. 

പ്രസിഡന്‍റിന്‍റെ റഷ്യൻ ബന്ധങ്ങളിൽ കോൺഗ്രസ് സമിതിയുടെ അന്വേഷണം തുടരുമെന്നാണ് സൂചന. 

അതേസമയം തന്നെ കുറ്റക്കാരനെന്ന് മുദ്രകുത്താത്ത റിപ്പോര്‍ട്ട് തന്‍റെ വിജയമാണെന്നാണ് ട്രംപിന്‍റെ പ്രതികരണം. ഒരു പ്രസിഡന്‍റും നേരിടേണ്ടി വന്നിട്ടില്ലാത്ത ആരോപണമാണ് താന്‍ നേരിടുന്നതെന്നും ട്രംപ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു.

Related Post

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Posted by - Jan 5, 2019, 04:29 pm IST 0
മുംബൈ: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള മുംബൈയിലെ പ്രത്യേക കോടതിയാണ് മല്യയെ…

ഇസ്രയേൽ-ഗാസ അതിർത്തിയിൽ വീണ്ടും ആക്രമണം 

Posted by - Apr 14, 2018, 07:08 am IST 0
ഇസ്രയേൽ-ഗാസ അതിർത്തിയിൽ വീണ്ടും ആക്രമണം  പലസ്തീൻ പ്രക്ഷോഭകരും ഇസ്രയേൽ സൈന്യവും ഇസ്രയേൽ-ഗാസ അതിർത്തിയിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ നൂറോളം വരുന്ന പ്രക്ഷോഭകർക്ക് പരിക്കേറ്റതായി പലസ്തീൻ അറിയിച്ചു.  ഇസ്രയേലിലെ തങ്ങളുടെ…

യൂ.എസ് വിമാനം തിരികെ നിലത്തിറക്കി 

Posted by - Apr 22, 2018, 07:42 am IST 0
യൂ.എസ് വിമാനം തിരികെ നിലത്തിറക്കി  യൂ .എസിൽ നിന്നും ലണ്ടനിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസ്  വിമാനം തിരികെ അറ്റ്ലാൻഡിലെ വിമാനത്താവളത്തിൽ ഇറക്കി. ലണ്ടനിലേക്ക് പറന്ന വിമാനത്തിലെ എൻജിനിൽ…

മരണത്തിന്റെ എവറസ്റ്റ് മല; പര്‍വാതാരോഹകരുടെ തിരക്ക്; പൊലിഞ്ഞത് പത്തുജീവന്‍  

Posted by - May 27, 2019, 07:42 am IST 0
കഠ്മണ്ഡു: പര്‍വതാരോഹകരുടെ തിരക്ക് ലോകത്തിലെഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെ 'മരണമേഖല'യാക്കുന്നു. പര്‍വതാരോഹണത്തിനിടെ ഒരു ഐറിഷ്പൗരനും ഒരു ബ്രിട്ടീഷ് പൗരനും മരണപ്പെട്ടതായി പര്‍വത പര്യവേഷണ സംഘാടകര്‍ കഴിഞ്ഞ ദിവസംഅറിയിച്ചിരുന്നു.…

ഗോതാബായ രാജപക്സെ പുതിയ  ശ്രീലങ്കന്‍ പ്രസിഡന്റ് 

Posted by - Nov 17, 2019, 12:49 pm IST 0
കൊളംബോ: ഗോതാബായ രാജപക്സെയെ ശ്രീലങ്കന്‍ പ്രസിഡന്റായി  തിരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനും  മുന്‍ പ്രതിരോധ സെക്രട്ടറിയും കൂടിയായ ഗോതാബായ രാജപക്സെ 48.2 ശതമാനം വോട്ടുകള്‍…

Leave a comment