ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് ഓർമ്മയായി
ചാരുകസേരയിൽ ഇരുന്നുകൊണ്ട് ലോകത്തെഞെട്ടിച്ച സ്റ്റീഫന്‍ ഹോക്കിങ്(76) ശാസ്ത്രലോകത്തിൽനിന്നും വിടവാങ്ങി.കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസര്‍ പദവി വഹിച്ചിരുന്ന ഇദ്ദേഹം ക്ഷിരപഥത്തിലെ തമോഗർത്തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശാസ്ത്രലോകത്തിന് സംഭാവന നൽകി.
942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് ഇദ്ദേഹം ജനിച്ചത്.17 ാം വയസില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം 21 വയസിൽ കേംബ്രിഡ്ജില്‍ വച്ച് ഗവേഷണം നടത്തി. കേംബ്രിഡ്ജില്‍ ഗവേഷണം നടത്തികൊണ്ടിരിക്കുമ്പോൾ ആണ് കൈകാലുകൾ നളർന്നുപോകുന്ന മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗം പിടിപെടുന്നത് തുടർന്ന് 2 വർഷം മാത്രം ജീവിതം ബാക്കിയുള്ളു എന്ന ശാസ്ത്രലോകത്തിലെ പ്രവചങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് എഴുപത്തിആറാം വയസുവരെ അദ്ദേഹം ശാസ്ത്രലോകത്തിന് സംഭാവന നൽകി
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം, ദ യൂണിവേഴ്‌സ് ഇന്‍ എ നട്ട്‌ഷെല്‍, ദ ഗ്രാന്‍ഡ് ഡിസൈന്‍, ബ്ലാക്ക് ഹോള്‍സ് ആന്‍ഡ് ബേബി യൂണിവേഴ്‌സ്, ഗോഡ് ക്രിയേറ്റഡ് ദ ഇന്റിജേഴ്‌സ് തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങൾ അന്ന്. ഇതിൽ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം 1 കോടി കോപ്പികൾ ആണ് വിലക്കപെട്ടത്.
