ഇന്തോനേഷ്യ: ജക്കാര്‍ത്തയിലെ സുലാവേസി ദ്വീപില്‍ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 384 പേര്‍ മരിച്ചതായി സൂചന. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ഇന്തോനേഷ്യയിലെ ഡൊങ്കള ടൗണില്‍ നിന്ന് 35 കിലോമീറ്റര്‍ മാറിയാണെന്നാണ് ലഭ്യമായ വിവരം.
ഭൂചലനത്തെതുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശവും സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നു.പിന്നീട് ഇവയുടെ സാധ്യതകള്‍ തള്ളി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ചിരുന്നു. ശക്തമായ ഭൂചലനമുണ്ടായതിന് ശേഷം സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചതാണ് ഇത്ര വലിയ ദുരന്തത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍.