ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിസിനസുകാരനായ ഗുര്‍ പ്രീത് സിംഗാണ് അറസ്റ്റിലായത്. ഇയാള്‍ തന്റെ ഭാര്യയായ സര്‍ബ്ജിത് കൗറിനെ(38) കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ ഫെബ്രുവരി 16 നായിരുന്നു സര്‍ബ്ജിത്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം കഴുത്തു ഞെരിച്ചതു മൂലം സംഭവിച്ചതാണ് എന്നു കണ്ടെത്തി. എന്നാല്‍ കവര്‍ച്ചയിക്കിടയിലാണു മരണം സംഭവിച്ചത് എന്നു വരുത്തി തീര്‍ക്കാന്‍ ഭര്‍ത്താവ് വീട്ടില്‍ നിന്നു വിലപിടിപ്പുള്ള വസ്തുക്കള്‍ മാറ്റിരുന്നു. എന്നാല്‍ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ ഗുര്‍പ്രിത് സത്യം തുറന്നു പറയുകയായിരുന്നു.