ഇന്ത്യയും ഫ്രാൻസും; 14 കരാറുകളിൽ ഒപ്പുവച്ചു
ഇന്ത്യയും ഫ്രാൻസും തമ്മിൽ സുരക്ഷാ ആണവോർജം തുടങ്ങിയ 14 കരാറുകളിൽ ഒപ്പുവെച്ചു. ഇന്ത്യയിലേക്ക് എത്തിയ ഫ്രാൻസ് പ്രധാനമത്രി ഇമ്മാനുവേൽ മാക്രോയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കുടിക്കാഴ്ചയിൽ ആണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇമ്മാനുവേൽ മാക്രോ ഇന്ത്യയിലേക്ക് എത്തിയത്. 4 ദിവസത്തെ ഇന്ത്യ സന്ദർശനത്തിനാണ് അദ്ദേഹം എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു
ഭീകരവാദവും തീവ്രവാദവും ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ഇന്ത്യയും ഫ്രാൻസും ഒരുമിച്ചു പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി അതേസമയം ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുമായി സഹകരിച്ചു നിക്ഷേപം നടത്തുന്നതിനു ഫ്രഞ്ച് കമ്പനികളെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു.
