ഇറാന്‍റെ ആണവ പദ്ധതിയുടെ രേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി

125 0

ജെറുസലേം: ഇറാന്‍റെ ആണവ പദ്ധതിയുടെ രേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ​യു​ടെ ഇ​സ്ര​യേ​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ നെതന്യാഹുവിന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍.  'പ്രൊജക്റ്റ് അമാദ്' എന്ന പേരില്‍ ഇറാന്‍ നടത്തിയ ആണവപരീക്ഷണങ്ങളെക്കുറിച്ചുള്ള മുഴുവന്‍ രേഖകളും തങ്ങള്‍ക്ക് ലഭിച്ചതായി നെതന്യാഹു പറഞ്ഞു. 

ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് 2015ല്‍ നല്‍കിയ ഉറപ്പ് ഇറാന്‍ ലംഘിച്ചെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇറാന്റെ ആണവ വിവരങ്ങള്‍ പരസ്യമാക്കിയത്. എന്നാല്‍ ആണവ കരാറില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ പ്രീതിപ്പെടുത്താനാണ് നെതന്യാഹു ഇല്ലാത്ത തെളിവുകളുമായി വന്നിരിക്കുന്നതെന്നായിരുന്നു ഇറാന്‍റെ പ്രതികരണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അഭിനന്ദിച്ചു.

Related Post

ജനപ്രിയ നേതാക്കളില്‍ ഫേസ്ബുക്കില്‍ മോദി ഒന്നാമത്

Posted by - Apr 12, 2019, 04:57 pm IST 0
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയിലെ ജനപ്രിയ നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്നാം സ്ഥാനം. യു എസ് പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത്.  മോദിയുടെ വ്യക്തിഗത  ഫേസ്ബുക്ക് പേജില്‍…

യൂ.എസ് വിമാനം തിരികെ നിലത്തിറക്കി 

Posted by - Apr 22, 2018, 07:42 am IST 0
യൂ.എസ് വിമാനം തിരികെ നിലത്തിറക്കി  യൂ .എസിൽ നിന്നും ലണ്ടനിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസ്  വിമാനം തിരികെ അറ്റ്ലാൻഡിലെ വിമാനത്താവളത്തിൽ ഇറക്കി. ലണ്ടനിലേക്ക് പറന്ന വിമാനത്തിലെ എൻജിനിൽ…

ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​മേ​രി​ക്ക​യി​ൽ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു

Posted by - Apr 21, 2018, 12:52 pm IST 0
വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ കൗ​മാ​ര​ക്കാ​ര​ൻ അ​മേ​രി​ക്ക​യി​ൽ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ന​ഥാ​നി​യ​ൽ പ്ര​സാ​ദ്(18) ആ​ണ് ക​ലി​ഫോ​ർ​ണി​യ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ഈ ​മാ​സം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത…

ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ വീണ്ടും സ്ഥാനമേറ്റു

Posted by - Dec 17, 2018, 09:16 am IST 0
കൊളംബോ: ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ(69) വീണ്ടും (5-ാം തവണ) സ്ഥാനമേറ്റു. ഇതോടെ ദ്വീപുരാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി. വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയാക്കില്ലെന്ന് ആവര്‍ത്തിച്ച പ്രസിഡന്റ് മൈത്രിപാല…

ഒമാൻ ഉൾക്കടലിൽ മരണ വലയം    

Posted by - May 5, 2018, 05:55 am IST 0
ഒമാൻ :ഒമാൻ ഉൾക്കടലിൽ 63, 700 ചതുരശ്രമൈൽ മേഖലയിൽ ഓക്സിജന്റെ അളവ് അനുദിനം കുറഞ്ഞു കൊണ്ടിരിക്കുന്നതിനാൽ ഇവിടെ സമുദ്ര സഞ്ചാരികളുടെയും സമുദ്ര ജീവികളുടെയും ജീവനു തന്നെ ഭീഷണിയായി…

Leave a comment