ഇസ്രയേൽ-ഗാസ അതിർത്തിയിൽ വീണ്ടും ആക്രമണം
പലസ്തീൻ പ്രക്ഷോഭകരും ഇസ്രയേൽ സൈന്യവും ഇസ്രയേൽ-ഗാസ അതിർത്തിയിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ നൂറോളം വരുന്ന പ്രക്ഷോഭകർക്ക് പരിക്കേറ്റതായി പലസ്തീൻ അറിയിച്ചു. ഇസ്രയേലിലെ തങ്ങളുടെ സ്വന്തം നാട്ടിലേക്ക് പോകണം എന്ന ആവിശ്യം ഉന്നയിച്ച് പതിനായിരക്കണക്കിന് ആൾക്കാർ അതിർത്തിയിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് ഇസ്രയേൽ സൈന്യം നൽകിയ കണക്ക്. ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഇതുവരെ മുപ്പതോളം പേർ മരിച്ചതായാണ് കണക്ക്.
