ഒസാമ ബിന്‍ ലാദന്റെ മകന്‍ വിവാഹിതനായി

215 0

ലണ്ടന്‍: അമേരിക്കന്‍ സൈന്യം വധിച്ച അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ വിവാഹിതനായി. 2001ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് നേതൃത്വം കൊടുത്ത മുഹമ്മദ് അറ്റയുടെ മകളാണ് ഹംസയുടെ വധു. അഫ്ഗാനിസ്ഥാനില്‍ വച്ചാണ് വിവാഹം നടന്നതെന്നാണ് സൂചന. ലാദന്റെ മരണത്തിന് ശേഷം അല്‍ ഖ്വയ്ദയുടെ തലവനാണ് ഹംസ ബിന്‍ലാദന്‍. ലാദന്റെ മരണത്തിന് അമേരിക്കയോടും സഖ്യകക്ഷികളോടും പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കന്ന ഹംസ ബിന്‍ ലാദന്‍ പാശ്ചാത്യ ഇന്റലിജന്‍സ് ഏജന്‍സികളുടെ നോട്ടപ്പുള്ളിയാണ്. ലാദന്റെ മറ്റൊരു മകനായ ഖാലിദ് അബാട്ടാബാദ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

മൂന്നാമത്തെ പുത്രന്‍ സാദ് 2009ല്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിലും കൊല്ലപ്പെട്ടു. ലാദന്റെ ഭാര്യമാരും ഹംസ ഒഴികെയുള്ള മറ്റ് മക്കളും നിലവില്‍ സൗദി അറേബ്യയിലാണ്. വിവാഹ വാര്‍ത്ത ബിന്‍ ലാദന്റെ കുടുംബ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ലാദന്റെ അര്‍ദ്ധ സഹോദരന്‍മാരായ അഹമ്മദ്, ഹസന്‍ അല്‍ അത്താസ് എന്നിവര്‍ ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയനോടാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ബിന്‍ലാദന്‍ കൊല്ലപ്പെട്ട പാകിസ്താനിലെ അബാട്ടാബാദിലെ വസതിയില്‍ നിന്ന് കണ്ടെടുത്ത രേഖകള്‍ പ്രകാരം ഹംസ ബിന്‍ ലാദനെ തന്റെ അനുയായിയായി ലാദന്‍ പരിശീലിപ്പിച്ചിരുന്നു എന്നാണ് സൂചന. തന്റെ മൂന്ന് വിവാഹ ബന്ധങ്ങളില്‍ ഒന്നില്‍ നിന്നുള്ള മകനാണ് ഹംസ.

Related Post

ബസ് യാത്രയ്‌ക്കിടെ യുവാവിന്റെ കയ്യിലിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Posted by - Jun 12, 2018, 09:39 am IST 0
ബീജിംഗ്: ബസ് യാത്രയ്‌ക്കിടെ യുവാവിന്റെ കയ്യിലിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിക്കുന്ന ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായി. ഉടന്‍ തന്നെ യുവാവ് ബാഗ് വലിച്ചെറിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവാവുകയായിരുന്നു.…

ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ വനിത മരിച്ചു

Posted by - Feb 8, 2020, 04:16 pm IST 0
ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ വനിത മരിച്ചു.  കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ വെള്ളിയാഴ്ച മാത്രം മരിച്ചത് 86 പേരാണ്. 34,546…

ലഗേജില്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്ന 15 സാധനങ്ങള്‍ക്ക് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തി

Posted by - Jun 30, 2018, 07:26 pm IST 0
ദുബായ്: യാത്രക്കാര്‍ക്ക് ക്യാരി ഓണ്‍ ലഗേജില്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്ന 15 സാധനങ്ങള്‍ക്ക് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തി. പുതിയ അറിയിപ്പ് പ്രകാരം പൗഡര്‍, സ്മാര്‍ട്ട് ലഗേജ്, ബേബി ഫുഡ്‌സ്,മരുന്നുകള്‍, പെര്‍ഫ്യൂ,…

അവിശ്വാസ പ്രമേയത്തെ തെരേസ മെ മറികടന്നു

Posted by - Jan 17, 2019, 08:18 am IST 0
ലണ്ടന്‍: ബ്രിട്ടീഷ് പര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ തെരേസ മെ മറികടന്നു. 19 വോട്ടുകള്‍ക്കാണ് തെരേസ മെ അവിശ്വാസ പ്രമേയത്തെ മറികടന്നത്. വിജയത്തെ തുടര്‍ന്ന് എംപിമാരെ ബ്രിക്‌സിറ്റ് കരാറില്‍…

ബാലനെ പീഡിപ്പിച്ച്‌ കൊന്ന കേസില്‍ പ്രതിയ്ക്ക് വധശിക്ഷ

Posted by - Apr 17, 2018, 06:34 pm IST 0
അബുദാബി : സ്ത്രീ വേഷത്തില്‍ പര്‍ദ ധരിച്ചെത്തി 11 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന കേസില്‍ പ്രതിയായ പാകിസ്ഥാന്‍ പൗരന് വധശിക്ഷ. എസി മെക്കാനിക്കായ പാക്…

Leave a comment