ഓ​യി​ല്‍ റി​ഫൈ​ന​റി​യി​ല്‍ പൊ​ട്ടി​ത്തെ​റി: 11 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

235 0

ഷി​ക്കാ​ഗോ: യു​എ​സ് സം​സ്ഥാ​ന​മാ​യ വി​സ്കോ​ന്‍​സി​നി​ലെ ഓ​യി​ല്‍ റി​ഫൈ​ന​റി​യി​ല്‍ പൊ​ട്ടി​ത്തെ​റി. 11 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഹ​സ്കി എ​ന​ര്‍​ജി ക​മ്പ​നി​യു​ടെ ഓ​യി​ല്‍ റി​ഫൈ​ന​റി​യി​ലാ​ണ് അ​പ​ക​ടം. ക്രൂ​ഡ് ഓ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ചെ​റി​യ ടാ​ങ്കാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. പി​ന്നാ​ലെ ക​മ്പ​നി​യു​ടെ പു​ക​ക്കു​ഴ​ലി​ല്‍​നി​ന്നു ക​റു​ത്ത പു​ക ഉ​യ​ര്‍​ന്ന​തു പ്ര​ദേ​ശ​വാ​സി​ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി. 

അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ളെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്നു സ​മീ​പ​മു​ള്ള സ്കൂ​ളു​ക​ളും ആ​ശു​പ​ത്രി​ക​ളും അ​ധി​കൃ​ത​ര്‍ ഒ​ഴി​പ്പി​ച്ചു. പ്ര​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണു സം​ഭ​വം. റി​ഫൈ​ന​റി​ക്ക് അ​ടു​ത്തു​ള്ള റോ​ഡു​ക​ളി​ലൂ​ടെ ഗ​താ​ഗ​തം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി വെ​ച്ചു. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related Post

2019-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്

Posted by - Oct 11, 2019, 03:38 pm IST 0
സ്റ്റോക്‌ഹോം: 2019-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക് ലഭിച്ചു. എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകള്‍ കണക്കിലെടുത്താണ്…

14വര്‍ഷമായി കോമയില്‍ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് 

Posted by - Jan 5, 2019, 02:07 pm IST 0
വാഷിംഗ്ടണ്‍: അമേരിക്കയിലെ അരിയോണയില്‍ 14വര്‍ഷമായി കോമയില്‍ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചു. യുവതിയെ പീഡിപ്പിച്ചവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. അരിയോണയിലെ ഹസിയെന്‍ഡ ഹെല്‍ത്ത് കെയര്‍ കേന്ദ്രത്തില്‍ വച്ചാണ് യുവതി…

സുനാമിയില്‍ മരണം 373 കടന്നു

Posted by - Dec 25, 2018, 08:51 am IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍…

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു

Posted by - Dec 19, 2019, 10:27 am IST 0
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു. ഇംപീച്ച്‌മെന്റിന് വിധേയനാകുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്റാണ് ഡോണാള്‍ഡ് ട്രംപ്.പ്രമേയത്തിന്റെ ആദ്യഭാഗം 197-നെതിരെ 230…

ബാലനെ പീഡിപ്പിച്ച്‌ കൊന്ന കേസില്‍ പ്രതിയ്ക്ക് വധശിക്ഷ

Posted by - Apr 17, 2018, 06:34 pm IST 0
അബുദാബി : സ്ത്രീ വേഷത്തില്‍ പര്‍ദ ധരിച്ചെത്തി 11 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന കേസില്‍ പ്രതിയായ പാകിസ്ഥാന്‍ പൗരന് വധശിക്ഷ. എസി മെക്കാനിക്കായ പാക്…

Leave a comment