ടോക്കിയോ: തെക്കു പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 48 പേര്‍ മരിച്ചു. സംഭവത്തില്‍ നൂറിലേറെ പേരെ കാണാതായി. ഒരാഴ്ചയായി ജപ്പാനില്‍ മഴ തുടരുകയാണ്. ഹിരോഷിമ, എഹിം, ഓഖ്യാമ, ക്യോട്ടോ എന്നിവിടങ്ങളിലാണ് ദുരന്തം കൂടുതല്‍ നാശം വിതച്ചത്. നിരവധി അണക്കെട്ടുകളടക്കം കനത്ത മഴയില്‍ പൂര്‍ണമായി മുങ്ങി.
20 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 40ഓളം ഹെലികൊപ്ടറുകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പലയിടങ്ങളിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് അധികൃതര്‍ വ്യക്തമാക്കി. തലസ്ഥാന നഗരമായ ടോക്കിയോയില്‍ ഇന്നലെ റിക്ടര്‍ സ്കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രദേശത്ത് സുനാമി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.