മനാഗ്വ: നിക്കരാഗ്വയില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു. നിക്കരാഗ്വന്‍ വൈസ് പ്രസിഡന്‍റ് റൊസാരിയോ മുറില്ലോയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
പ്രളയത്തിനിടെ നദികള്‍ മുറിച്ച് കടക്കാന്‍ ശ്രമിച്ചവരും മറ്റുമാണ് മരിച്ചവരിലേറെയെന്നും അദ്ദേഹം പറഞ്ഞു.കാലാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശങ്കകള്‍ വിരമമായെന്നും മുറില്ലോ വ്യക്തമാക്കി. മേയ് മാസം മുതല്‍ ഒക്ടോബര്‍ വരെയാണ് സാധാരണ ഇവിടെ മഴക്കാലം.