ടോക്ക്യോ: ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 100ല്‍ ഏറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ 50 ഓളം പേരെ കാണാതായെന്നു ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം മാത്രം മൂന്നു തവണ മഴ ലഭിച്ചു. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തീരപ്രദേശത്ത് താമസിക്കുന്ന 20 ലക്ഷത്തോളം പേര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ സര്‍ക്കാര്‍ നിര്‍ദേശംനല്‍കി. ഇത്രയും ശക്തമായ മഴ പ്രതീക്ഷിച്ചില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും വ്യക്തമാക്കി.
വ്യാഴാഴ്ച മുതല്‍ പടിഞ്ഞാറന്‍ ജപ്പാനിലെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഹിരോഷിമയിലാണ് മരണം ഏറെയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷികോകു ദ്വീപിലെ മൊട്ടോയമയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ശനിയാഴ്ച രാവിലെവരെ 583 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. വരും മണിക്കൂറുകളില്‍ 250 മില്ലിമീറ്റര്‍ മഴ കൂടി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുണ്ടെന്ന് പ്രധാനമന്ത്രി ഷിന്‍ഷോ ആബെ അറിയിച്ചു. നിരവധി പേരെ കാണാതായി. നിരവധി ആളുകള്‍ സഹായം കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.