കനത്ത മൂടല്‍മഞ്ഞിൽ യുഎഇ; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

345 0

അബുദാബി: വെള്ളിയാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നത്. 500 മീറ്ററില്‍ താഴെ മാത്രമാണ് ദൂരക്കാഴ്ച സാധ്യമാവുന്നത്. അബുദാബി, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, അബുദാബി-ദുബായ് റോഡ്, അല്‍ ദഫ്റ, അല്‍ ശവാമീഖ് തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത മൂടല്‍മഞ്ഞ്. 

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കുറഞ്ഞ അന്തരീക്ഷ മര്‍ദ്ദം കാരണം യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴ ലഭിക്കുന്നുണ്ട്. 

കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ദുബായില്‍ മാത്രം 110 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 3,385 പേര്‍ പൊലീസ് സഹായം തേടിയെന്നും ദുബായ് പൊലീസ് കമാൻഡ് ആൻഡ് കണ്‍ട്രോള്‍ സെന്റർ അറിയിച്ചു. അപകടങ്ങളൊന്നും ഗുരുതരമായിരുന്നില്ല.

Related Post

കൊറോണ ബാധിച്ച് സൗദിയിൽ ആറു മരണം; 157 പേർക്ക് രോഗം സ്ഥിരീകരിച്ചു

Posted by - Apr 2, 2020, 02:15 pm IST 0
സൗദി അറേബ്യയിൽ 157 പേർക്ക് കൂടി ബുധനാഴ്ച  കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ആറുപേരാണ്  ബുധനാഴ്ച മരിച്ചത്.  ആകെ മരണ…

 ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

Posted by - Oct 1, 2018, 08:33 pm IST 0
സ്റ്റോക്ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവര്‍ അര്‍ഹരായി. കാന്‍സര്‍ ചികിത്സാ രംഗത്തെ നിര്‍ണായക കണ്ടെത്തലിനാണ് പുരസ്‌കാരം. കാന്‍സറിനെതിരെയുള്ള…

അഗ്‌നിബാധയില്‍ സൂപ്പര്‍മാര്‍ക്കറ്റും ബേക്കറിയും കത്തി നശിച്ചു 

Posted by - Apr 30, 2018, 09:28 am IST 0
അഗ്‌നിബാധയില്‍ സൂപ്പര്‍മാര്‍ക്കറ്റും ബേക്കറിയും കത്തി നശിച്ചു. ഹയ്യ് അല്‍ഹംറയിലെ അറഫാത്ത് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹമാദ സൂപ്പര്‍മാര്‍ക്കറ്റും ബേക്കറിയുമാണ് ഇന്നലെ വൈകുന്നേരം കത്തിനശിച്ചത്.  സൂപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍,…

അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി

Posted by - Jun 5, 2018, 08:32 am IST 0
ഗ്വാട്ടിമാല; ഗ്വാട്ടിമാലയില്‍ ഫ്യൂഗോ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. സ്‌ഫോടനത്തിനു പിന്നാലെ നിരവധിപേരെ കാണാതായിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസഥര്‍ അറിയിച്ചു. ഗ്വാട്ടിമാല സിറ്റിയില്‍ നിന്നും എതാണ്ട്…

ദുബായില്‍ ബസ് അപകടം; ആറു മലയാളികളുള്‍പ്പെടെ 17പേര്‍ മരിച്ചു  

Posted by - Jun 7, 2019, 07:33 pm IST 0
ദുബായ്: ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന ബസ് ട്രാഫിക് സൈന്‍ ബോര്‍ഡിലേക്കു ഇടിച്ചു കയറിയ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇവരില്‍ പിതാവും മകനും ഉള്‍പ്പടെ ആറുപേര്‍…

Leave a comment