കാബൂളില്‍ വന്‍ സ്‌ഫോടനം; മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു

68 0

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വന്‍ സ്‌ഫോടനം. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകരടക്കം 21 പേര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തിയ രണ്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. മരണ സംഖ്യ ഇനിയും ഉയരാമെന്നാണ് വിലയിരുത്തലുകള്‍. 

തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം എട്ട് മണിക്കായിരുന്നു സ്‌ഫോടനം. ഏജന്‍സ് ഫ്രാന്‍സ് പ്രസ് ഫോട്ടോഗ്രാഫര്‍ ഷാ മറയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ പെടുന്നു. അഫ്ഗാന്‍ ഇന്റലിജന്‍സ് സര്‍വീസിന്റെ ആസ്ഥാനത്തായിരുന്നു അപകടം. ഭീകരസംഘടനകളൊന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

Related Post

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു

Posted by - Oct 23, 2018, 07:34 am IST 0
മനാഗ്വ: നിക്കരാഗ്വയില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു. നിക്കരാഗ്വന്‍ വൈസ് പ്രസിഡന്‍റ് റൊസാരിയോ മുറില്ലോയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. …

അവിശ്വാസ പ്രമേയത്തെ തെരേസ മെ മറികടന്നു

Posted by - Jan 17, 2019, 08:18 am IST 0
ലണ്ടന്‍: ബ്രിട്ടീഷ് പര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ തെരേസ മെ മറികടന്നു. 19 വോട്ടുകള്‍ക്കാണ് തെരേസ മെ അവിശ്വാസ പ്രമേയത്തെ മറികടന്നത്. വിജയത്തെ തുടര്‍ന്ന് എംപിമാരെ ബ്രിക്‌സിറ്റ് കരാറില്‍…

മരണത്തിന്റെ എവറസ്റ്റ് മല; പര്‍വാതാരോഹകരുടെ തിരക്ക്; പൊലിഞ്ഞത് പത്തുജീവന്‍  

Posted by - May 27, 2019, 07:42 am IST 0
കഠ്മണ്ഡു: പര്‍വതാരോഹകരുടെ തിരക്ക് ലോകത്തിലെഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെ 'മരണമേഖല'യാക്കുന്നു. പര്‍വതാരോഹണത്തിനിടെ ഒരു ഐറിഷ്പൗരനും ഒരു ബ്രിട്ടീഷ് പൗരനും മരണപ്പെട്ടതായി പര്‍വത പര്യവേഷണ സംഘാടകര്‍ കഴിഞ്ഞ ദിവസംഅറിയിച്ചിരുന്നു.…

ബി.എസ്.എൻ.എൽ സൗദിയിലേക്കും

Posted by - May 5, 2018, 06:26 am IST 0
സൗദി അറേബ്യൻ ടെലികോം സേവനദാതാവായ സെയ്‌നുമായി സഹകരിച്ച് ബി.എസ്.എൻ.എൽ സൗദിയിൽ പ്രവർത്തിക്കാൻ പോകുന്നു എന്ന് ചീഫ് ജനറൽ മാനേജർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 4 ജി സംവിധാനം കൂടുതൽ…

അമേരിക്കൻ പ്രസിഡ‍ന്‍റ്  തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സ്ഥിരീകരിച്ചു അന്വേഷണ റിപ്പോർട്ട്

Posted by - Apr 19, 2019, 06:48 pm IST 0
വാഷിംഗ്ടണ്‍: അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലും അതിൽ ട്രംപിന്‍റെ പങ്കും അന്വേഷിച്ച റോബർട്ട് മ്യുള്ളറുടെ ഭാഗിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ട്രംപിനെ കുറ്റക്കാരനെന്ന് സ്ഥാപിക്കുന്നില്ലെങ്കിലും പ്രസിഡ‍ന്‍റ്  തെരഞ്ഞെടുപ്പില്‍ റഷ്യന്‍…

Leave a comment