സൗദി അറേബ്യയിൽ 157 പേർക്ക് കൂടി ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ആറുപേരാണ് ബുധനാഴ്ച മരിച്ചത്. ആകെ മരണ സംഖ്യ ഇതോടെ 16 ആയി. ഇതുവരെ 264 പേർക്ക് രോഗം ഭേദമായതായും സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റാബിയാഹ് അറിയിച്ചു.
കൊറോണ വ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ജനങ്ങളോട് മന്ത്രി ആവശ്യപ്പെട്ടു. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.
കൊറോണ വ്യാപനം കുറയുന്നതുവരെ ലോകമാകമാനമുള്ള മുസ്ലിം സഹോദരങ്ങൾ ഈ വർഷത്തെ ഹജ്ജ് കർമത്തിനുള്ള ഒരുക്കങ്ങൾ നിർത്തിവയ്ക്കണമെന്ന് സൗദി ഹജ്- ഉംറ മന്ത്രി മുഹമ്മദ് സലേ ബിൻ താഹെർ ബന്തേൻ അഭ്യർത്ഥിച്ചു.