ബെയ്ജിങ്: കൊറോണ വൈറസ് ചൈനയില്‍ ഇതുവരെ 908 പേരുടെ ജീവനെടുത്തു. കൊറോണ ബാധിച്ചവരുടെ എണ്ണം 40,171 ആയി. എന്നാല്‍, പുതിയതായി റിപ്പോര്‍ട്ടുചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ ആറുദിവസമായി കുറവുണ്ടെന്ന് ചൈനീസ് ദേശീയ ആരോഗ്യകമ്മിഷന്‍ പറഞ്ഞു. ഹുബൈ പ്രൊവിശ്യക്ക് പുറത്ത് ചൈനയിലാകമാനം പുതുതായി 444 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.
