ഗാസ സിറ്റി: ഗാസയില്‍ ഭീകരരുടെ സാന്നിധ്യമുള്ള പത്തിടങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യോമസേന. ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെയാണ് ഇസ്രയേല്‍ സേന ഗാസയില്‍ ആക്രമണം നടത്തിയത്. ഗ്രനേഡും റോക്കറ്റും മറ്റ് സ്ഫോടക വസ്തുക്കളും ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് ഇസ്രയേലിന് നേരിടേണ്ടി വരുന്നതെന്നും ഭീകരര്‍ സുരക്ഷാ അതിര്‍ത്തി ലംഘിക്കാനും സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ക്കാനും ശ്രമം നടത്തുന്നുണ്ടെന്നും ഇസ്രയേല്‍ സേന വ്യക്തമാക്കി. ഹമാസിന്‍റെ താവളങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ സേന അവകാശപ്പെട്ടു.
