ജനാലയ്ക്കപ്പുറം കുടുങ്ങിപ്പോയ മൂന്ന് വയസുകാരിക്ക് രക്ഷകരായി രണ്ട് യുവാക്കള്‍

89 0

കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ജനാലയ്ക്കപ്പുറം കുടുങ്ങിപ്പോയ മൂന്ന് വയസുകാരിക്ക് രക്ഷകരായി രണ്ട് യുവാക്കള്‍. ഒരാള്‍ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനും മറ്റൊരാള്‍ വ്യാപാരിയുമാണ്. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രാവിശ്യയിലാണ് സംഭവം. രണ്ടുമിനിട്ടിനുള്ളിലാണ് ഇവര്‍ കെട്ടിടത്തിനു മുകളിലെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. 

കുട്ടിയെ ഉറക്കിക്കിടത്തിയ ശേഷം മാതാപിതാക്കള്‍ പുറത്തുപോകുകയും ഇതിനിടെ ഉണര്‍ന്ന കുട്ടി ജനാലയുടെ കൊളുത്ത് തുറന്ന് പുറത്തെത്തുകയുമായിരുന്നു. യുവാക്കള്‍ കെട്ടിടത്തിനു സമീപത്തു കൂടി പോകുമ്പോഴാണ് ജനലിന് പുറത്ത് കുട്ടി കുടുങ്ങിക്കിടക്കുന്നത് ഇവര്‍ കണ്ടത്. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളിലേക്ക് കയറി ഇര്‍ കുട്ടിയെ രക്ഷിക്കുകയായിരുന്നു.കുട്ടിയെ രക്ഷപ്പെടുത്തിയവര്‍ക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Related Post

നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തിൽ വിമാനം തകർന്നു

Posted by - Mar 12, 2018, 03:34 pm IST 0
നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തിൽ വിമാനം തകർന്നു ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന വിമാനം റൺവേയിൽ നിന്നും തെന്നി മാറി തൊട്ടടുത്തുള്ള ഫുടബോൾ മൈതാനത്തേക്ക് ഇടിച്ചുകയറിയാണ് അപകടം. 76…

തീര്‍ത്ഥാടകരെ അക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ 

Posted by - Jun 8, 2018, 09:12 am IST 0
ജമ്മു: ഇന്ത്യയുടെ വെടിനിര്‍ത്തല്‍ സമയം ഉപയോഗപ്പെടുത്തി അമര്‍നാഥ് തീര്‍ത്ഥാടകരെ അക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. റംസാന്‍ കാലമായതിനാല്‍ ഇന്ത്യ ഇപ്പോള്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. …

ബാലനെ പീഡിപ്പിച്ച്‌ കൊന്ന കേസില്‍ പ്രതിയ്ക്ക് വധശിക്ഷ

Posted by - Apr 17, 2018, 06:34 pm IST 0
അബുദാബി : സ്ത്രീ വേഷത്തില്‍ പര്‍ദ ധരിച്ചെത്തി 11 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന കേസില്‍ പ്രതിയായ പാകിസ്ഥാന്‍ പൗരന് വധശിക്ഷ. എസി മെക്കാനിക്കായ പാക്…

വിമാനം തകര്‍ന്നു വീണു; നൂറിലേറെ പേര്‍ മരിച്ചു.

Posted by - May 19, 2018, 06:46 am IST 0
ക്യൂബ: ഹവാനയിലെ ജോസ് മാര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ബോയിങ് 737 യാത്രാവിമാനം ടേക്‌ഓഫിനിടെ തകര്‍ന്നു വീണു നൂറിലേറെ പേര്‍ മരിച്ചു. ഔദ്യോഗിക മരണസംഖ്യ അറിവായിട്ടില്ല.…

ഗാസയില്‍ പത്തിടങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യോമസേന

Posted by - Jun 3, 2018, 08:58 am IST 0
ഗാസ സിറ്റി: ഗാസയില്‍ ഭീകരരുടെ സാന്നിധ്യമുള്ള പത്തിടങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യോമസേന. ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെയാണ് ഇസ്രയേല്‍ സേന ഗാസയില്‍…

Leave a comment