റിയോ ഡി ജനീറോ: ബ്രസീലില്‍ കുട്ടികളുടെ ജയിലിലുണ്ടായ കലാപത്തില്‍ ഒന്‍പത് കുട്ടികള്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ കൂടുതലും 13നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. ജയിലിലെ സെല്ലുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ അന്തേവാസികളുടെ കിടക്കകള്‍ക്ക് തീയിട്ടതോടെയാണ് പ്രശ്‌നം വലിയ ദുരന്തത്തിലേക്ക് മാറിയത്.
ഗോയാനിയ നഗരത്തിലെ ജുവനൈല്‍ ജയിലിലാണ് കലാപമുണ്ടായത്. 50 പേര്‍ കഴിയേണ്ട സെല്ലുകളില്‍ കഴിഞ്ഞിരുന്നത് 80 മുതല്‍ 90 വരെയാളുകളാണെന്ന് പ്രദേശത്തെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആരോപിച്ചു. അന്തേവാസികളുടെ എണ്ണത്തിലെ വര്‍ദ്ധനവും സെല്ലുകളുടെ വലിപ്പക്കുറവും കാരണം സെല്ലുകള്‍ മാറ്റുവാന്‍ തീരുമാനമെടുത്തത്.