ടുണിസ് : ടുണീഷ്യയുടെ മുന്‍ പ്രസിഡന്റ് സൈനെലബ്ദിന്‍ ബെന്‍ അലി ഇന്നലെ സൗദി അറേബ്യയില്‍ അന്തരിച്ചു.
ഇദ്ദേഹത്തിന്റെ ഏകാധിപത്യത്തിലുള്ള അതൃപ്തിയില്‍ നിന്നാണ് പിന്നീട് മറ്റ് അറബ് രാജ്യങ്ങളിലേക്കും പടര്‍ന്ന മുല്ലപ്പൂ വിപ്‌ളവം പൊട്ടിപ്പുറപ്പെട്ടത്. 2011–ല്‍ ടുണീഷ്യയില്‍ നടന്ന പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാൻ പറ്റാതെ അലി സൗദി അറേബ്യയിലേക്കു കടന്നു. സംസ്‌കാരം ഇന്ന് സൗദിയില്‍ നടക്കും