ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു

108 0

നെയ്റോബി: കെനിയയില്‍ ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. പ്രദേശിക സമയം രാത്രി ഏഴി മണിക്കായിരുന്നു അപകടം. ഇതുവരെ 21 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചയായി കെനിയയില്‍ ശക്തമായ മഴ തുടരുകയാണ്. നകുരു പ്രവിശ്യയിലെ സൊലൈയില്‍ സ്ഥിതി ചെയ്യുന്ന പട്ടേല്‍ ഡാം ആണ് തകര്‍ന്നത്. 

ഡാം തകര്‍ന്നത് മൂലമുണ്ടായ വെള്ളപ്പാച്ചലില്‍ നൂറോളം വീടുകള്‍ ഒലിച്ചു പോയി. രാജ്യം വെള്ളപ്പൊക്ക കെടുതി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഡാം അപകടം. മഴക്കെടുതിയില്‍പ്പെട്ട് നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസും റെഡ്ക്രോസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രണ്ട് ലക്ഷത്തോളം പേരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 

Related Post

പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു

Posted by - Dec 17, 2019, 01:40 pm IST 0
ഇസ്ലാമബാദ് : പാക്കിസ്ഥാന്റെ മുൻ പ്രസിഡൻറ് പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു. പെഷാവറിലുള്ള പ്രത്യേക കോടതിയാണ് മുൻ പ്രസിഡന്റി വധശിക്ഷ വിധിച്ചത്. രാജ്യത്തിൻറെ ഭരണഘടന അട്ടിമറിച്ച് 2007ൽ…

മലയാളി യുവാവിനെ അബുദാബിയില്‍ കാണ്മാനില്ല

Posted by - Dec 18, 2018, 10:17 am IST 0
അബുദാബി: അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ ലിവ റോഡിലെ സ്വകര്യ ഹോട്ടലിലെ ഡ്രൈവറായ നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെ (26) ഈമാസം എട്ടുമുതല്‍ കാണ്മാനില്ല. സഹോദരന്റെ ജോലിസ്ഥലത്ത് എത്തി…

ട്രെയിന്‍ പാളം തെറ്റി പത്ത് മരണം 

Posted by - Jul 9, 2018, 08:13 am IST 0
ഇസ്താംബുള്‍: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ട്രെയിന്‍ പാളം തെറ്റി പത്ത് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.തെകിര്‍ഗ് മേഖലയില്‍ വച്ച്‌ ട്രെയിന്റെ ആറ് കോച്ചുകളാണ് പാളം…

കനത്ത മൂടല്‍മഞ്ഞിൽ യുഎഇ; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted by - Mar 29, 2019, 04:54 pm IST 0
അബുദാബി: വെള്ളിയാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നത്. 500 മീറ്ററില്‍ താഴെ മാത്രമാണ് ദൂരക്കാഴ്ച സാധ്യമാവുന്നത്. അബുദാബി, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, അബുദാബി-ദുബായ്…

ഇസ്രയേലില്‍ ഇന്ത്യക്കാര്‍ തമ്മില്‍ വഴക്ക്; കുത്തേറ്റ ഒരു മലയാളി മരിച്ചു  

Posted by - Jun 10, 2019, 08:12 pm IST 0
ടെല്‍ അവീവ്: ഇസ്രയേലിലെ ടെല്‍ അവീവില്‍ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരായ ഇന്ത്യക്കാര്‍ തമ്മിലുള്ള വഴക്കിനിടെ രണ്ട് മലയാളികള്‍ക്ക് കുത്തേറ്റു. ഒരാള്‍. മരിച്ചു. മറ്റൊരാള്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്…

Leave a comment