സിഡ്‌നി: കാട്ടുതീ ആളിക്കത്തുന്നതിനിടെ തെക്കന്‍ ഓസ്‌ട്രേലിയയില്‍ 5000ത്തോളം ഒട്ടകങ്ങളെ വെടിവെച്ചു കൊന്നു. ഒട്ടകങ്ങളുടെ വെള്ളം കുടി ജനജീവിതത്തിന് ഭീഷണി സൃഷ്ടിച്ചതോടെയാണ് ഇവയെ കൊല്ലാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാരെത്തിയത്. തെക്കന്‍ ഓസ്‌ട്രേലിയയില്‍ വരള്‍ച്ച അതിരൂക്ഷമായതോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നുകയറി ഒട്ടകങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
