ദാവൂദ് ഇബ്രഹാമിന്റെ സഹോദരന് വിഐപി പരിഗണന നല്‍കിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

94 0

ന്യൂഡല്‍ഹി: അധോലോക ഭീകരന്‍ ദാവൂദ് ഇബ്രഹാമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കാസ്‌കറിന് വിഐപി പരിഗണന നല്‍കിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. 2013ല്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ താനെ ജയിലില്‍ കഴിയുന്ന ഇഖ്ബാലിനെ ആശുപത്രിയില്‍ പോകും വഴിയാണ് പൊലീസില്‍ നിന്ന് പ്രത്യേക പരിഗണന ലഭിച്ചത്.

ഇഖ്ബാലിന് സ്വകാര്യ ആഡംബര വാഹനത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും ബിരിയാണി കഴിക്കാനും താനെ പൊലീസ് സൗകര്യം നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. സബ് ഇന്‍സ്‌പെകടറും നാവു കോണ്‍സ്റ്റബിളുമാര്‍ക്കുമാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. ഇഖ്ബാല്‍ ആഡംബര വാഹനത്തില്‍ ഇരുന്ന് ഫോണ്‍ ഉപയോഗിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് എത്തിയത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ താനെ പൊലീസ് അന്വേഷണത്തിന് ഉത്തരവ് ഇടുകയായിരുന്നു.

Related Post

ശമ്പളവും ഭക്ഷണവുമില്ലാതെ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്നത് 8 മലയാളികള്‍

Posted by - May 9, 2018, 11:29 am IST 0
യുഎഇയില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുന്നത് 8 മലയാളികള്‍. 2017 ഒക്ടോബര്‍ 11,16 തിയതികളിലായാണ് അല്‍ റിയാദ ട്രേഡിംഗ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് എന്ന കമ്പനി 8 മലയാളികളെ കണ്‍സ്ട്രക്ഷന്‍…

ലഗേജില്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്ന 15 സാധനങ്ങള്‍ക്ക് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തി

Posted by - Jun 30, 2018, 07:26 pm IST 0
ദുബായ്: യാത്രക്കാര്‍ക്ക് ക്യാരി ഓണ്‍ ലഗേജില്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്ന 15 സാധനങ്ങള്‍ക്ക് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തി. പുതിയ അറിയിപ്പ് പ്രകാരം പൗഡര്‍, സ്മാര്‍ട്ട് ലഗേജ്, ബേബി ഫുഡ്‌സ്,മരുന്നുകള്‍, പെര്‍ഫ്യൂ,…

നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തിൽ വിമാനം തകർന്നു

Posted by - Mar 12, 2018, 03:34 pm IST 0
നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തിൽ വിമാനം തകർന്നു ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന വിമാനം റൺവേയിൽ നിന്നും തെന്നി മാറി തൊട്ടടുത്തുള്ള ഫുടബോൾ മൈതാനത്തേക്ക് ഇടിച്ചുകയറിയാണ് അപകടം. 76…

സൗദി അറേബ്യയിൽ വനിതാ നഴ്‌സുമാർക്ക് അവസരം 

Posted by - Apr 29, 2018, 07:57 am IST 0
കോഴിക്കോട്• സൗദി അറേബ്യയിൽ വനിതാ നഴ്‌സുമാർക്ക് അവസരം. സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്കാണ് അവസരം. നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് മെയ്…

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

Posted by - Apr 17, 2018, 08:01 am IST 0
ഇന്തോനേഷ്യയില്‍ ടെര്‍നേറ്റ് പ്രദേശത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 5.9 രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. 

Leave a comment