കാഠ്മണ്ഡു: നേപ്പാളില്‍ ബസ് അപകടത്തില്‍ 21 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. പഠന യാത്രകഴിഞ്ഞ് ഗൊരാഹിയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തില്‍പെട്ടത്.
റോഡില്‍ നിന്ന് 700 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. 13 പുരുഷന്മാരുടേയും 2 സ്ത്രീകളുടേയും മൃതദേഹം കണ്ടെടുത്തു. കാഠ്മണ്ഡുവില്‍ നിന്ന് 400 കിമീ അകലെയാണ് ബസ് അപകടം നടന്നത്. രക്ഷാ പ്രവര്‍ത്തനം ദുഷ്കരമായതിനാല്‍ മരണ സംഖ്യകൂടാന്‍ സാധ്യയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.s