നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സ്‌കൂളിന് തീപിടിച്ച് 20 കുട്ടികള്‍ വെന്തു മരിച്ചു. തലസ്ഥാന നഗരമായ നിയാമിയില്‍ വൈക്കോല്‍ മേഞ്ഞ സ്‌കൂളിലാണ് തീപ്പിടുത്തം ഉണ്ടായത്. മരണമടഞ്ഞതെല്ലാം കുഞ്ഞു കുട്ടികളായിരുന്നു എന്ന് നൈജര്‍ ഫയര്‍ സര്‍വീസ് പറഞ്ഞു. നഴ്സറി ഉള്‍പ്പെടെ 800 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണ് ഇത്. വൈകിട്ട് നാലു മണിയോടെയായിരുന്നു തീപിടുത്തം.
സ്‌കൂള്‍ഗേറ്റില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നും സ്‌കൂളിന് എമര്‍ജന്‍സി വാതില്‍ ഇല്ലായിരുന്നു എന്നുമാണ് വിവരം. ഇതേ തുടര്‍ന്ന് കുട്ടികള്‍ ക്ലാസ്സ് റൂമില്‍ കുടുങ്ങിപ്പോകുകയായിരുന്നു. പ്രീ സ്‌കൂള്‍ വിഭാഗത്തില്‍ പെട്ട കുട്ടികളാണ് മരണമടഞ്ഞവരില്‍ കൂടുതലും. 38 ലധികം ക്ലാസ്സ് റൂമുള്ള സ്‌കൂളിന്റെ 25 മുറികളിലും തീ പിടിച്ചു. നിയാമി വിമാനത്താവളത്തിന്റെ പ്രാന്തപ്രദേശത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.