വടക്കുകിഴക്കൻ നൈജീരിയയിലെ മുബി നഗരത്തിലെ മുസ്‌ലിം പള്ളിയിൽ നടന്ന പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. ചൊവ്വാഴ്ച നടന്ന പ്രാർത്ഥനയ്ക്കിടെ ബൊക്കോഹറാം ഭീകരർ ആക്രമണം നടത്തിയത്.
നമസ്ക്കാരത്തിന് എന്ന വ്യാജേന ആളുമാറി പള്ളിക്കകത്ത് കടന്ന ചാവേറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റു മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
