ബെര്‍ലിന്‍: നോര്‍വെ തീരത്ത് റഷ്യയുടെ ചാരനെന്ന് സംശിക്കുന്ന തിമിംഗലം പിടിയിലായി. റഷ്യന്‍ നാവികസേന പരിശീലനം നല്‍കിയ തിമിംഗലമാണിതെന്നാണ് സംശയിക്കുന്നത്. റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്കുപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാണ്‍ ധരിച്ച വെള്ള തിമിംഗലമാണ് പിടിയിലായത്.
കടിഞ്ഞാണില്‍ ജോപ്രോ കാമറാ ഹോള്‍റും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന്റെ ലേബലാണ് പതിച്ചിട്ടുള്ളതെന്ന് മറൈന്‍ ബയോളജിസ്റ്റ് പ്രൊഫ. ഓഡന്‍ റികാര്‍ഡ്‌സണ്‍ പറഞ്ഞു.
നോര്‍വെയിലെ ഇന്‍ഗോയ ദ്വീപിന് സമീപം ആണ് നിരന്തരം ബെലൂഗ തിമിംഗല സംഘം വന്ന് പോകുന്നത് കാണപ്പെട്ടത്. റഷ്യയുടെ നോര്‍ത്തേണ്‍ നേവല്‍ ബെസില്‍ നിന്നും 415 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ദ്വീപ്. മീന്‍പിടിത്തക്കാരാണ് തിമിംഗിലത്തെ ആദ്യം കണ്ടെത്തിയത്. ആളുകളോട് പെട്ടെന്നിണങ്ങിയ തിമിംഗിലം തങ്ങളുടെ ബോട്ടിനുപിന്നാലെ കൂടുകയായിരുന്നെന്ന് മീന്‍പിടിത്തക്കാര്‍ പറഞ്ഞു.