ദില്ലി: പാകിസ്താന്റെ നടപടികള്‍ക്ക് കൃത്യമായ മറുപടി നല്‍കേണ്ട കൃത്യമായ സമയം ഇതാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. പാകിസ്താന് അതേ നാണയത്തിലാണ് മറുപടി നല്‍കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദവും സമാധാന ചര്‍ച്ചകളും ഒരുമിച്ച് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന തന്റെ ആഹ്വാനത്തോട് ഇന്ത്യ നിഷേധാത്മകമായി പ്രതികരിച്ചതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് റാവത്തിന്റെ പ്രതികരണവും പുറത്തുവന്നത്.
തീവ്രവാദികളും പാകിസ്താന്‍ സൈന്യവും ചെയ്യുന്ന ക്രൂരതകള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഏറ്റവും യോജിച്ച സമയമാണിത്. അവര്‍ ചെയ്തതുപോലെ പ്രാകൃതമായ ക്രൂരതകളല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. പക്ഷേ നമ്മള്‍ അനുഭവിച്ച വേദന കൃത്യമായി അവര്‍ക്കും മനസിലാകേണ്ടതുണ്ട് റാവത്ത് പറഞ്ഞു.