ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസില്‍ ഘടിപ്പിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് മരണസംഖ്യ കൂടാനിടയാക്കിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 18 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരില്‍ ആറ് പേര്‍ സ്ത്രീകളും മൂന്ന് പേര്‍ കുട്ടികളുമാണ്.
