ലണ്ടൻ: പൈലറ്റുമാരുടെ സമരത്തെ തുടർന്ന് ബ്രിട്ടീഷ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കി. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് പൈലറ്റുമാർ ഇന്ന് രാവിലെ മുതൽ സമരം തുടങ്ങിയത്. ആഗോളതലത്തിൽ ഇതാദ്യമായാണ് ബ്രിട്ടിഷ് എയർവെയ്സ് പൈലറ്റുമാർ സമരം നടത്തുന്നത്. സെപറ്റംബർ 9,10,27 എന്നീ തീയതികളിലാണ് സമരം. യാതൊരു മുന്നറിയിപ്പും ഇല്ലാതെ നടന്ന പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് പൈലറ്റുമാർ നടത്തുന്ന സമരം അടിസ്ഥാനരഹിതമാണെന്ന് ബ്രിട്ടീഷ് എയർവേയ്‌സിന്റെ വിശദീകരിച്ചു . ഇപ്പോഴുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും, പൈലറ്റുമാർ സമരം അവസാനിപ്പിക്കണമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
