ലണ്ടന്‍: ഫിലിപ് രാജകുമാരന്‍ (97) കാര്‍ ഓടിക്കുന്നത് നിര്‍ത്തി. നോര്‍ഫോക്കില്‍ ഒരു മാസം മുന്‍പുണ്ടായ കാറപകടത്തേത്തുടര്‍ന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പിച്ചു. അപകടത്തില്‍ രാജകുമാരനു പരുക്കേറ്റില്ലെങ്കിലും ഇടിച്ച കാറില്‍ ഉണ്ടായിരുന്ന രണ്ടു സ്തീകള്‍ക്കു പരുക്കേറ്റിരുന്നു. ഡ്രൈവിങ് ലൈസന്‍സ് അദ്ദേഹം നോര്‍ഫോക്ക് പൊലീസിനു കൈമാറി.
ലൈസന്‍സ് തിരിച്ചേല്‍പിച്ചത് കേസില്‍ രാജകുമാരനു ഗുണകരമായേക്കും. ഇക്കാര്യം കൂടി കണക്കിലെടുത്തായിരിക്കും തുടര്‍ നടപടി. പൊതുതാല്‍പര്യം കണക്കിലെടുത്തു നിയമനടപടി തന്നെ ഉണ്ടായില്ലെന്നു വരാം. ജനുവരി 17ന് മറ്റൊരു കാറില്‍ ഇടിച്ചു രാജകുമാരന്റെ കാര്‍ മറിയുകയായിരുന്നു. അധ്യാപികയായ ടൗണ്‍സെന്‍ഡിന്റെ (28) കാലില്‍ മുറിവുണ്ടായി. കൂടെയുണ്ടായിരുന്ന എമ്മ ഫെയര്‍വെതറിന്റെ (46) കൈയൊടിഞ്ഞു. ടൗണ്‍സെന്‍ഡിന്റെ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.