ധാക്ക: ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. രണ്ട് പേര് പോലീസ് വെടിവയ്പിലും മൂന്ന് പേര് വിവിധ ആക്രമണങ്ങളിലുമാണ് കൊല്ലപ്പെട്ടത്. എന്നാലും, കനത്ത സുരക്ഷയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നുണ്ട്. നാല് മണി വരെയാണ് വോട്ടെടുപ്പ്.
നാലാംവട്ടവും അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് അവാമി ലീഗ് നേതാവും പ്രധാനമന്ത്രിയുമായ ഷേക്ക് ഹസീന. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന്റെ കമാല്‍ ഹുസൈനാണ് ഹസീനയുടെ മുഖ്യ എതിരാളി.