ബാലനെ പീഡിപ്പിച്ച്‌ കൊന്ന കേസില്‍ പ്രതിയ്ക്ക് വധശിക്ഷ

71 0

അബുദാബി : സ്ത്രീ വേഷത്തില്‍ പര്‍ദ ധരിച്ചെത്തി 11 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന കേസില്‍ പ്രതിയായ പാകിസ്ഥാന്‍ പൗരന് വധശിക്ഷ. എസി മെക്കാനിക്കായ പാക് പൗരനാണ് കേസില്‍ പ്രതി. അസാന്‍ മജീദ് എന്ന 11 കാരനാണ് 31 കാരന്റെ പീഡനത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍, വാദം നടക്കവേ പാക് പൗരന്‍ കോടതിയ്ക്കു മുന്നില്‍ കുറ്റം നിക്ഷേധിച്ചു. 

പ്രതിയ്ക്കായി ഹാജരായ അഭിഭാഷകന്‍ കേസ് വീണ്ടും പരിഗണിക്കണമെന്നും പ്രതിക്കു നേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും വാദിച്ചു. ഇയാള്‍ക്കെതിരെ കൊലപാതകം, പീഡനം തുടങ്ങിയവ ഉള്‍പ്പെടെ അബുദാബി ക്രിമിനല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ചുമത്തിയ കുറ്റങ്ങളെല്ലാം അപ്പീല്‍ കോടതി ശരിവെച്ചു. 

സംഭവം നടന്നത് ജൂണിലാണെന്നും ഈ സമയം പ്രതി തന്റെ ജോലി സ്ഥലമായ അബുദാബി അതിര്‍ത്തി പ്രദേശമായ മുസാഫയില്‍ ആയിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിയാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. അബുദാബി ക്രിമിനല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി അപ്പീല്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് തൂക്കുകയര്‍ ഉറപ്പാക്കിക്കൊണ്ടുള്ള വിധി വന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് പ്രതി 200,000 ദിര്‍ഹം നഷ്ടപരിഹാരവും നല്‍കണം.

Related Post

യാത്രാവിമാനം തകര്‍ന്നു വീണു

Posted by - Aug 1, 2018, 07:47 am IST 0
മെക്സിക്കോ സിറ്റി: യാത്രാവിമാനം തകര്‍ന്നു വീണു. മെക്സിക്കോയിലാണ് സംഭവം ഉണ്ടായത്. എയറോ മെക്സിക്കോ എഎം2431 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് വിമാനം…

ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു

Posted by - Oct 2, 2018, 10:14 pm IST 0
സ്വീഡന്‍: ഈ വർഷത്തെ ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു. ആര്‍തര്‍ ആഷ്‌കിന്‍, ജെറാര്‍ഡ് മൂറു, ഡോണാ സ്ട്രിക്ക് ലാന്‍ഡ് എന്നിവര് ചേര്‍ന്നാണ് ഭൗതിക ശാസ്ത്രത്തിലെ ഈ വര്‍ഷത്തെ…

തമോഗർത്തത്തിന്‍റെ ലോകത്തിലെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രജ്ഞർ 

Posted by - Apr 11, 2019, 11:00 am IST 0
പാരീസ്: തമോർഗത്തത്തിന്‍റെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രലോകം. ഇരുണ്ട മദ്ധ്യഭാഗത്തിന് ചുറ്റും ഓറഞ്ച് നിറത്തിലുള്ള പ്ലാസ്മ വലയം ചെയ്ത നിലയിലാണ് ചിത്രം. പതിനെട്ടാം നൂറ്റാണ്ട് മുതൽ ശാസ്ത്രജ്ഞർ…

ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി

Posted by - Nov 29, 2018, 12:09 pm IST 0
ഹൈദരാബാദ്: ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് . ഇത്തരക്കാരായ 25…

ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു

Posted by - Jul 8, 2018, 10:20 am IST 0
കന്‍സാസ്:  ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. തെലങ്കാനയില്‍നിന്നുള്ള വിദ്യാര്‍ത്ഥിയായ ശരത് കൊപ്പു (25)ആണ് അമേരിക്കയിലെ കന്‍സാസ് സിറ്റിയില്‍ വെടിയേറ്റ്‌ മരിച്ചത്. വെടിയേറ്റ യുവാവിന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും…

Leave a comment