സൗദി അറേബ്യൻ ടെലികോം സേവനദാതാവായ സെയ്‌നുമായി സഹകരിച്ച് ബി.എസ്.എൻ.എൽ സൗദിയിൽ പ്രവർത്തിക്കാൻ പോകുന്നു എന്ന് ചീഫ് ജനറൽ മാനേജർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
4 ജി സംവിധാനം കൂടുതൽ പ്രദേശത്തേക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യകത്മാക്കി. മൊബൈൽ വരിക്കാർക്ക് 99 രൂപയ്ക്ക് പരിധിയില്ലാത്ത കോളുകൾ നൽകുന്ന പുതിയ ഓഫറാണ് ഏറ്റവും ആകര്ഷണമാകാൻ പോകുന്നത്. ഈ സാമ്പത്തിക വർഷം 24 ലക്ഷം മൊബൈൽ കണക്ഷൻ 1.8 ലക്ഷം ലാൻഡ്‌ലൈൻ കണക്ഷൻ 2 ലക്ഷം ബ്രോഡ്ബാൻഡ് കണക്ഷൻ 30000 എഫ്.ടി.ടി.എച്ച് കണക്ഷനുകളുമാണ് ബി.എസ്.എൻ.എൽന് ലഭിച്ചത്.
