ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് തായ്‌ലന്‍ഡ് രാജാവ്  

104 0

ബാങ്കോക്ക്: ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് തായ്‌ലന്‍ഡ് രാജാവ് മഹാ വജ്രലോങ്കോണ്‍. തന്റെ പേഴ്‌സണല്‍ ഗാര്‍ഡ് ഫോഴ്‌സിന്റെ ചുമതലയുള്ള സുതിദ തിദ്‌ജെയെയാണ് രാജാവ് വിവാഹം ചെയ്തത്.  രാജ്ഞി സുതിദ എന്ന് അവരെ നാമകരണവും നടത്തി.

പിതാവ് ഭൂമിഭോല്‍ അദുല്യദേജിന്റെ മരണത്തോടെ 2016 ഒക്ടോബറിലാണ് 65കാരനായ വജ്രലോങ്കോണ്‍ രാജപദവിയിലെത്തിയത്. ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുമായാണ്  ബുദ്ധ-ബ്രാഹ്മണ വിധിപ്രകാരം അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക. മൂന്ന് തവണ വിവാഹമോചിതനായ രാജാവിന് ഏഴ് മക്കളാണുള്ളത്.

2014ലാണ് തായ് എയര്‍വേയ്‌സില്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റായിരുന്ന സുതിദയെ തന്റെ ബോഡിഗാര്‍ഡ് യൂണിറ്റിന്റെ തലപ്പത്തേക്ക് വജ്രലോങ്കോണ്‍ നിയമിച്ചത്. 2017ല്‍ റോയല്‍ തായ് ആര്‍മി മേധാവിയായി സുതിദ നിയമിതയായി. രാജകീയവനിത എന്നര്‍ത്ഥം വരുന്ന താന്‍പ്യുയിങ് എന്ന വിശേഷണവും അതോടെ അവര്‍ക്ക് ലഭിച്ചിരുന്നു. രാജകീയപ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹിതരായ കാര്യം പുറത്തറിഞ്ഞത്. കൊട്ടാരത്തില്‍ നടന്ന വിവാഹച്ചടങ്ങിന്റെ ദൃശ്യങ്ങളും ടെലിവിഷന്‍ ചാനലുകളിലൂടെ പിന്നീട് പുറത്തുവിട്ടു.

Related Post

RIL ജിയോയിൽ ഒരു വലിയ ഓഹരി വാങ്ങാൻ തയ്യാറായി ഫേസ്ബുക്ക്

Posted by - Mar 27, 2020, 04:07 pm IST 0
ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിയായ ഇൻസ്റ്റാഗ്രാമും വാട്‌സ്ആപ്പും സ്വന്തമായുള്ള ഫെയ്‌സ്ബുക്ക് 37 കോടിയിലധികം വരിക്കാരുള്ള ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷനിൽ രാജാവായ റിലയൻസ് ജിയോയിൽ കോടിക്കണക്കിന് ഡോളർ…

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു

Posted by - Oct 23, 2018, 07:34 am IST 0
മനാഗ്വ: നിക്കരാഗ്വയില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു. നിക്കരാഗ്വന്‍ വൈസ് പ്രസിഡന്‍റ് റൊസാരിയോ മുറില്ലോയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. …

അഫ്ഗാനിൽ സൈനിക താവളം നിർമിക്കാൻ ചൈന; ഭീകരരെ തടയാനെന്ന് വിശദീകരണം…  

Posted by - Feb 2, 2018, 05:17 pm IST 0
കാബൂൾ ∙ ഭീകരവാദികൾ നുഴഞ്ഞുകയറുന്നത് തടയാൻ അഫ്ഗാനിസ്ഥാനിൽ സൈനിക താവളം നിർമിക്കാനുള്ള ശ്രമവുമായി ചൈന ബജറ്റ് അവതരണം അവസാനിച്ചു 11:38:23 AM സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടി 11:37:57…

പോൺതാരവും ട്രംപുമായുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു 

Posted by - Mar 13, 2018, 10:44 am IST 0
പോൺതാരവും ട്രംപുമായുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു  2016 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപുമായുള്ള ബന്ധം പുറംലോകമറിയാതിരിക്കാൻ സ്‌റ്റോമി ഡാനിയേലുമായി 1.3 കോടി ഡോളർനൽകി കരാറുണ്ടാക്കിരുന്നു…

തിത്‌ലി ഒഡിഷ തീരത്തെത്തി

Posted by - Oct 11, 2018, 07:43 am IST 0
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഉദ്ഭവിച്ച അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് തിത്‌ലി ഒഡിഷ തീരത്തെത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരം തൊട്ടത്. ഒഡിഷ- ആന്ധ്രപ്രദേശ് തീരത്തെത്തിയ…

Leave a comment