ബ്രസീലിയ: ബ്രസീലില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെട്ടുത്തപ്പെട്ടിട്ടില്ല. ഇവിടുത്തെ കെയ്‌റ സംസ്ഥാനത്തായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
