സൗദി അറേബ്യ : മദീന മേഖലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയില്‍ വന്‍ നാശനഷ്ടങ്ങള്‍. അല്‍ഉല മേഖലക്ക് പടിഞ്ഞാറ് വാദി ഫദ്ലില് കാണാതായ രണ്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒരാള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. സുരക്ഷ ഹെലികോപ്ടറിെന്റ സഹായത്തോടെ സിവില്‍ ഡിഫന്‍സ് താഴ്വരകളിലും മറ്റും തെരച്ചില്‍ തുടരുകയാണ്. ഏകദേശം 100 ലധികം പേരെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി. യാമ്ബു മേഖലയില്‍ 14 ഒാളം കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. നിരവധി പേരാണ് വെള്ളത്തില്‍ കുടുങ്ങിയത്. വീടുകള്‍ക്കും നാശനഷ്ടമുണ്ട്. ചിലയിടങ്ങളില്‍ ഷോക്കേറ്റ സംഭവവുമുണ്ടായി.
