മനുഷ്യ ലക്ഷണങ്ങളുമായി പിറന്ന പന്നിക്കുഞ്ഞ്: ഹിറ്റായ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ 

77 0

മനുഷ്യ ലക്ഷണങ്ങളുമായി പിറന്ന് വീണ ഒരു വിചിത്രജീവിയുടെ ചിത്രങ്ങള്‍ കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കെനിയയിലെ മുരങ്ങയില്‍ ആകസ്മികമായി മനുഷ്യ സാദൃശ്യമുള്ള പന്നിക്കുഞ്ഞിനെ പ്രസവിക്കുകയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്ന വാര്‍ത്ത. ലൈറ മഗനുകോ എന്ന ഇറ്റാലിയന്‍ ശില്പിയുടെ കരവിരുതാണ് സമൂഹ മാധ്യമങ്ങളില്‍ ഇത്രയും ചിന്താകുഴപ്പങ്ങള്‍ സൃഷ്ട്ടിച്ചത്. ഇവയെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചുകൊണ്ട് ഈ വിചിത്ര ജീവിയുടെ ചിത്രങ്ങളും ലൈറ തന്‍റെ ഫേസ്ബുക്കില്‍ പങ്ക് വെച്ചിരുന്നു. 

കൂടാതെ പ്രസവ ശേഷം ആരോഗ്യസ്ഥിതി മോശമായ മനുഷ്യ-പന്നിക്കുഞ്ഞ് മരിച്ചെന്നും ഇതിനിടെ വാര്‍ത്ത പടര്‍ന്നു. ഈ അത്ഭുത ജീവിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലോകാവസാനം വരെ പലരും ഉറപ്പിച്ചു. ശില്പത്തിന് തൊഴുത്തിന്‍റെ പശ്ചാത്തലവും അമ്മ പന്നിയുടെ സാന്നിധ്യവും കൂടി കൃത്രിമമായി നല്‍കിയതോടെ മനുഷ്യ-പന്നി സത്യമാണെന്ന് ആളുകള്‍ വിശ്വസിച്ചു.  ഇതിനു മുന്‍പും ഇത്തരം ശില്പങ്ങള്‍ നിര്‍മ്മിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ആളാണ്‌ ലൈറ. സ്ത്രീയോട് സാദൃശ്യമുള്ള എലിയായിരുന്നു ഇതിനു മുന്‍പ് ലൈറയുടെതായി പുറത്തുവന്ന കരവിരുത്. സിലിക്കണ്‍ റബ്ബര്‍ ഉപയോഗിച്ചാണ് ലൈറ ജീവനുള്ള ശില്പങ്ങള്‍ നിര്‍മ്മിക്കാറുള്ളത്.

Related Post

ജനപ്രിയ നേതാക്കളില്‍ ഫേസ്ബുക്കില്‍ മോദി ഒന്നാമത്

Posted by - Apr 12, 2019, 04:57 pm IST 0
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയിലെ ജനപ്രിയ നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്നാം സ്ഥാനം. യു എസ് പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത്.  മോദിയുടെ വ്യക്തിഗത  ഫേസ്ബുക്ക് പേജില്‍…

ലോകത്തെ ഭീതിയിലാഴ്ത്തി എബോള രോഗം വീണ്ടും പടരുന്നു

Posted by - May 9, 2018, 12:20 pm IST 0
കിന്‍ഷാസ: ലോകത്തെ ഭീതിയിലാഴ്ത്തി നാളുകള്‍ക്ക് ശേഷം എബോള രോഗം വീണ്ടും പടരുന്നു. മൃഗങ്ങളില്‍ നിന്നാണ് അതീവ അപകടകാരികളായ എബോള വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.  നിരവധി പേര്‍ക്ക് രോഗം…

യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Dec 15, 2018, 09:17 pm IST 0
ജിദ്ദ (സൗദി അറേബ്യ): മലയാളി യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെയാണ് ജിദ്ദയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച…

അഫ്ഗാനിൽ സൈനിക താവളം നിർമിക്കാൻ ചൈന; ഭീകരരെ തടയാനെന്ന് വിശദീകരണം…  

Posted by - Feb 2, 2018, 05:17 pm IST 0
കാബൂൾ ∙ ഭീകരവാദികൾ നുഴഞ്ഞുകയറുന്നത് തടയാൻ അഫ്ഗാനിസ്ഥാനിൽ സൈനിക താവളം നിർമിക്കാനുള്ള ശ്രമവുമായി ചൈന ബജറ്റ് അവതരണം അവസാനിച്ചു 11:38:23 AM സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടി 11:37:57…

വിടാതെ  കോവിഡ്  വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ്

Posted by - Mar 18, 2020, 04:52 pm IST 0
വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ് ബാധയെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഇതില്‍ 255 പേർ ഇറാനിലാണ്. യുഎഇൽ 12  പേർക്കും ഇറ്റലിയിൽ 5 പേർക്കുമാണ് രോഗം സ്ഥിതീകരിച്ചത്.WHO യുടെ…

Leave a comment