മ​യ​ക്കു​മ​രു​ന്നി​ന് നി​ല​വാ​ര​മി​ല്ലെ​ന്ന് പ​രാ​തി നല്‍കിയ ആള്‍ക്ക് പിന്നീട് സംഭവിച്ചത്: കിടിലന്‍ ട്വിസ്റ്റ്‌  

66 0

ഫ്ളോ​റി​ഡ: വ്യാ​പാ​രി​യി​ൽ​നി​ന്നു വാ​ങ്ങി​യ വ​സ്തു​വി​ന് ഗു​ണ​നി​ല​വാ​രം പോ​ര എന്ന് പറഞ്ഞു നേ​രെ പോ​ലീ​സി​ന്‍റെ അ​ടു​ത്തേ​ക്കു പാ​ഞ്ഞു. പ​രാ​തി കേ​ട്ട് ഞെ​ട്ടി​യ പോ​ലീ​സ് പ​രാ​തി​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ലി​ടുകയും ചെയ്തു. യു​എ​സി​ലെ ഫ്ളോ​റി​ഡ​യി​ലാ​ണ് സം​ഭ​വം ഉണ്ടായത്. ഡ​ഗ്ല​സ് പീ​റ്റ​ർ എ​ന്ന​യാ​ൾ നി​ർ​ഭാ​ഗ്യ​വാ​നാ​യ പ​രാ​തി​ക്കാ​ര​നും. ചൊ​വ്വാഴ്ച അ​ലു​മി​നി​യം ഫോ​യി​ൽ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ വെ​ള്ള​നി​റ​ത്തി​ലു​ള്ള പൊ​ടി​യു​മാ​യി പീ​റ്റ​ർ ഷെ​രി​ഫ് ഓ​ഫീ​സി​ലെ​ത്തി. 

താ​ൻ ഉ​പ​യോ​ഗി​ച്ച മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഗു​ണ​മേ​ൻ​മ പ​രി​ശോ​ധി​ച്ചു ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ല​ഹ​രി​മ​രു​ന്ന് വി​റ്റ ഏ​ജ​ന്‍റി​നെ​തി​രേ കു​റ്റം ചു​മ​ത്ത​ണ​മെ​ന്നും ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​യ​ക്കു​മ​രു​ന്ന് മെ​ഥാം​ഫി​റ്റ​മി​നാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് പീ​റ്റ​റി​നെ ഷെ​രി​ഫ് ഓ​ഫീ​സ​ർ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച കു​റ്റ​ത്തി​നാ​ണു പീ​റ്റ​റി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ൾ​ക്ക് 5000 ഡോ​ള​റി​ന്‍റെ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. 

Related Post

തട്ടിപ്പ് കേസില്‍ കര്‍ണാടകത്തിലെ മുന്‍മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഢി അറസ്റ്റില്‍

Posted by - Nov 11, 2018, 03:27 pm IST 0
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ കര്‍ണാടകത്തിലെ മുന്‍മന്ത്രിയും വിവാദ ഖനി വ്യവസായിയുമായ ജനാര്‍ദ്ദന്‍ റെഡ്ഢിയെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്വകാര്യ ധനകാര്യ സ്ഥാപനത്തെ…

അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം

Posted by - Apr 28, 2018, 07:59 am IST 0
ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.  

ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​ക്കി​ല്‍ 13 പേരെ തൂക്കിലേറ്റി

Posted by - Apr 17, 2018, 08:50 am IST 0
ബാ​ഗ്ദാ​ദ്: ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​ക്കി​ല്‍ 13 പേ​രെ തൂ​ക്കി​ലേ​റ്റി. 2003 ജൂ​ണ്‍ 10-ന് ​ഇ​റാ​ക്കി​ല്‍ വ​ധ​ശി​ക്ഷ ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി​വ​യ്ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ 2004 ഓ​ഗ​സ്റ്റ് 8-ന് ​പു​ന​സ്ഥാ​പി​ച്ചു. വ​ധ​ശി​ക്ഷ…

ഗോതാബായ രാജപക്സെ പുതിയ  ശ്രീലങ്കന്‍ പ്രസിഡന്റ് 

Posted by - Nov 17, 2019, 12:49 pm IST 0
കൊളംബോ: ഗോതാബായ രാജപക്സെയെ ശ്രീലങ്കന്‍ പ്രസിഡന്റായി  തിരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനും  മുന്‍ പ്രതിരോധ സെക്രട്ടറിയും കൂടിയായ ഗോതാബായ രാജപക്സെ 48.2 ശതമാനം വോട്ടുകള്‍…

ബി​ജെ​പി എം​പി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മെ​ഹ്ബൂ​ബ മു​ഫ്തി

Posted by - Feb 11, 2019, 11:51 am IST 0
ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​ക്കെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ബി​ജെ​പി എം​പി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി മെ​ഹ്ബൂ​ബ മു​ഫ്തി. ഒ​രു സ്ത്രീ ​ഏ​തു…

Leave a comment