മരണത്തിന്റെ എവറസ്റ്റ് മല; പര്‍വാതാരോഹകരുടെ തിരക്ക്; പൊലിഞ്ഞത് പത്തുജീവന്‍  

235 0

കഠ്മണ്ഡു: പര്‍വതാരോഹകരുടെ തിരക്ക് ലോകത്തിലെഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെ 'മരണമേഖല'യാക്കുന്നു. പര്‍വതാരോഹണത്തിനിടെ ഒരു ഐറിഷ്പൗരനും ഒരു ബ്രിട്ടീഷ് പൗരനും മരണപ്പെട്ടതായി പര്‍വത പര്യവേഷണ സംഘാടകര്‍ കഴിഞ്ഞ ദിവസംഅറിയിച്ചിരുന്നു. ഇത് കൂടിചേര്‍ത്ത് ഈ സീസണില്‍എവറസ്റ്റ് യാത്രയ്ക്കിടെമരണമടഞ്ഞവരുടെ എണ്ണംപത്ത് തികഞ്ഞു.

4 ഇന്ത്യക്കാരും,യുഎസ്, ആസ്‌ട്രേലിയ,നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരും ഒരുഐറിഷ് പര്‍വതാരോഹകനുമാണ് മുമ്പ് മരണപ്പെട്ടത്.ബ്രിട്ടീഷ് പര്‍വതാരോഹകനായ റോിന്‍ ഫിഷര്‍ (44)കൊടുമുടിയില്‍ നിന്ന് തിരിച്ചിറങ്ങുന്ന വഴി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്.താഴേക്കുള്ള ഇറക്കത്തിന്150 മീറ്റര്‍ മാത്രം അകകെുഴഞ്ഞുവീണ ഫിഷറിനെസഹായിക്കാന്‍ ഗൈഡുകള്‍ശ്രമിച്ചെങ്കിലും മരണപ്പെട്ടു.എവറസ്റ്റിന്റെ ഉത്തരടിറ്റന്‍ഭാഗത്താണ് 56 കാരനായഐറിഷ് യാത്രികന്‍ മരണമടഞ്ഞത്. കൊടുമുടിയുടെഏറ്റവും മുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ തിരികെമടങ്ങിയ അയാള്‍ 22965 അടിഉയരത്തിലായുള്ള ടെന്റില്‍വച്ചാണ് മരണപ്പെട്ടത്.കാലാവസ്ഥ പ്രതികൂലമായി നില്‍ക്കുന്നതിനാല്‍ഈ അടുത്ത കാലങ്ങളിലെഏറ്റവും അപകടകരമായസീസണാണ് ഇതെന്നാണ്‌പൊതുവെ വിലയിരുത്തല്‍.പര്‍വതാരോഹകരുടെ നീണ്ടനിരയാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയതെന്നാണ്ആക്ഷേപം. അനുകൂലമായകാലാവസ്ഥ വളരെ വേഗംതന്നെ അവസാനിക്കും എന്നതിനാല്‍ എത്രയും വേഗംലക്ഷ്യസ്ഥാനത്തെത്തി തിരിച്ചു വരാനുള്ള ശ്രമം വഴിയിലുടനീളം പര്‍വതാരോഹകരുടെട്രാഫിക് ജാം സൃഷ്ടിച്ചിരിക്കുകയാണ്.മുകളിലെത്തുന്നതിനായിദീര്‍ഘനേരമാണ് ആളുകള്‍ക്ക് ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നത്. തണുത്തുറഞ്ഞകാലാവസ്ഥയിലുള്ള ഈകാത്തിരിപ്പ് അപകടസാധ്യത ഇരട്ടിയാക്കുന്നു. യാത്രമതിയാക്കി തിരികെ വരാന്‍ശ്രമിച്ചാലും ഈ ട്രാഫിക്ജാമിലൂടെയുള്ള മടക്ക യാത്ര അത്യന്തം ദുഷ്‌കരമാണ്ആളുകള്‍ക്ക്. വിദേശികളായ 381 പേര്‍ക്കാണ് പര്‍വതാരോഹണത്തിനായി നേപ്പാള്‍ ഇത്തവണപെര്‍മിറ്റ് നല്‍കിയത്. ഏപ്രില്‍ അവസാന വാരം മുതല്‍മെയ് തീരുന്നത് വരെയാണ്എവറസ്റ്റ് കയറാന്‍ പറ്റിയകാലാവസ്ഥ. പെര്‍മിറ്റ് ലഭിച്ചഓരോ ആള്‍ക്കുമൊപ്പം ഒരുഗൈഡും കൂടെയുണ്ടാകുംഇതും തിരക്ക് ഇരട്ടിയാക്കും.ഇക്കഴിഞ്ഞ വെള്ളിയാഴ്ചനേപ്പാള്‍ വഴി മാത്രം 600 പേര്‍ എവറസ്റ്റ് കൊടുമുടിയിലെത്തിയെന്നാണ് കണക്ക്.

Related Post

ഇസ്രയേൽ-ഗാസ അതിർത്തിയിൽ വീണ്ടും ആക്രമണം 

Posted by - Apr 14, 2018, 07:08 am IST 0
ഇസ്രയേൽ-ഗാസ അതിർത്തിയിൽ വീണ്ടും ആക്രമണം  പലസ്തീൻ പ്രക്ഷോഭകരും ഇസ്രയേൽ സൈന്യവും ഇസ്രയേൽ-ഗാസ അതിർത്തിയിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ നൂറോളം വരുന്ന പ്രക്ഷോഭകർക്ക് പരിക്കേറ്റതായി പലസ്തീൻ അറിയിച്ചു.  ഇസ്രയേലിലെ തങ്ങളുടെ…

പാകിസ്താനില്‍ ട്രെയിൻ തീപിടിച് 65 പേർ മരിച്ചു 

Posted by - Oct 31, 2019, 03:05 pm IST 0
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ  തീപ്പിടിച് 65 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ പട്ടണത്തിന് സമീപമാണ് സംഭവം നടന്നത് .ട്രെയിനിലെ…

പൈലറ്റുമാരുടെ സമരം: ബ്രിട്ടീഷ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കി

Posted by - Sep 9, 2019, 05:52 pm IST 0
ലണ്ടൻ: പൈലറ്റുമാരുടെ സമരത്തെ തുടർന്ന്  ബ്രിട്ടീഷ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കി. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് പൈലറ്റുമാർ ഇന്ന് രാവിലെ മുതൽ  സമരം തുടങ്ങിയത്. ആഗോളതലത്തിൽ ഇതാദ്യമായാണ്…

ടിക് ടോക്ക്; വീഡിയോ ഷൂട്ടിനിടെ തോക്കില്‍ നിന്നും വെടിയേറ്റ് കൗമരക്കാരന്‍ കൊല്ലപ്പെട്ടു

Posted by - Apr 15, 2019, 06:44 pm IST 0
ദില്ലി: ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സുഹൃത്തിന്‍റെ കൈയിലുണ്ടായിരുന്ന തോക്കിൽനിന്നു വെടിയേറ്റ് കൗമാരക്കാരൻ മരിച്ചു. ദില്ലിയിലെ ഇന്ത്യാ ഗേറ്റിനു സമീപത്തെ രഞ്ജിത് സിംഗ് ഫ്ളൈഓവറിലാണു സംഭവം. സൽമാൻ…

മേകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നതായി അറിയിപ്പ്: ജാഗ്രത പാലിക്കണമെന്ന് സൗദി അറേബ്യ

Posted by - May 24, 2018, 11:12 am IST 0
മാന്‍: മേകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നതായി അറിയിപ്പ്. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഒമാനില്‍ കനത്ത മഴയോടുകൂടി മേകുനു ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍…

Leave a comment