ബാങ്കോക്ക്: ഇത്തവണത്തെ മിസ് യൂണിവേഴ്‌സ് കിരീടത്തിന് ഫിലിപ്പീന്‍സുകാരിയായ കാട്രിയോണ എലൈസ ഗ്രേക്ക് അര്‍ഹയായി. ദക്ഷിണാഫ്രിക്കയുടെ ടാമറിന്‍ ഗ്രീനും വെനസ്വേലയുടെ സ്‌തെഫാനി ഗുട്ടെറെസും ഒന്നും രണഅടും സ്ഥാനങ്ങളിലെത്തി. കഴിഞ്ഞവര്‍ഷത്തെ മിസ് യൂണിവേഴ്‌സായ ദെമി ലൈ നേല്‍ പീറ്റേര്‍സ് കാട്രിയോണയെ കിരീടം ചൂടിപ്പിച്ചു
ഇന്ത്യയുടെ നേഹാല്‍ ചുഡാസ്മയ്ക്ക് അവസാന 20 ല്‍ സ്ഥാനം പിടിക്കാന്‍ സാധിച്ചില്ല. ജീവിതത്തിലെ ഏറ്റവും വലിയ പാഠമെന്താണെന്നും അതു മിസ് യൂണിവേഴ്‌സിന്റെ ജീവിതത്തില്‍ എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന ചോദ്യത്തിന് കാട്രിയോണ നല്‍കിയ ഉത്തരം എല്ലാവരുടെയും പ്രശംസ നേടി.
മനിലയിലെ ചേരികളിലം ജീവിതം ദാരിദ്ര്യത്തിലാണ്. അതു കണ്ടു വളര്‍ന്ന തനിക്ക് ഏല്ലാ അവസ്ഥയിലും സൗന്ദര്യത്തെ കാണാന്‍ സാധിക്കും. അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതു കൊണ്ടു തന്നെ ഏതൊരു അവസ്ഥയെയും പോസിറ്റീവ് ആയി കാണാന്‍ സാധിക്കുന്നുണ്ട്. ഇതായിരുന്നു കാട്രിയോണയുടെ ഉത്തരം.