യാത്രക്കാരി പൊട്ടിത്തെറിക്കുന്ന ചാര്‍ജര്‍ ഡ്രൈവര്‍ക്കുനേരെ എറിഞ്ഞു. ഉഗ്രസ്ഫോടനത്തില്‍ നിന്ന് ദുരന്തമൊഴിഞ്ഞത് തലനാരിഴയക്ക്. ബസ് യാത്രക്കിടയില്‍ മൊബൈല്‍ഫോണ്‍ പോര്‍ട്ടബിള്‍ ചാര്‍ജറുമായി കയറിയ യുവതിയുടെ ബാഗില്‍ നിന്നും പോര്‍ട്ടബിള്‍ മൊബൈല്‍ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍ ഇത് യുവതി ഡ്രൈവറുടെ സീറ്റുനേരെ വലിച്ചെറിയുകയായിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ സീറ്റിനടുത്തുള്ളി അഗ്‌നിശമന സംവിധാനം ഓണ്‍ ചെയ്യുകയും തീകെടുത്തുകയുമായിരുന്നു. ചൈനയിലെ ലോങ്ഹായിലെ ഫുജിയാന്‍ പ്രൊവിന്‍ഷയിലായിരുന്നു സംഭവമുണ്ടായത്.
