മെക്സിക്കോ സിറ്റി: യാത്രാവിമാനം തകര്‍ന്നു വീണു. മെക്സിക്കോയിലാണ് സംഭവം ഉണ്ടായത്. എയറോ മെക്സിക്കോ എഎം2431 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് വിമാനം തകര്‍ന്നു വീണത്. ടേക്ക് ഓഫിനു പിന്നാലെ സമീപത്തെ തരിശുഭൂമിയിലേക്കാണ് വിമാനം തകര്‍ന്നു വീണത്. എണ്‍പതോളം യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. എന്നാല്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
