യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി

133 0

ദുബൈ: യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി. ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് നീട്ടിയത്. ഓഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ചാണ് യുഎഇ ഭരണകൂടത്തിന്റെ തീരുമാനം.

ഡിസംബര്‍ രണ്ട് മുതല്‍ വീണ്ടും പൊതുമാപ്പ് നിലവില്‍ വന്നു. 30 ദിവസം കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാവും. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. പൊതുമാപ്പ് നീട്ടണമെന്ന് ചില രാജ്യങ്ങളുടെ എംബസികള്‍ യുഎഇയോട് ആഭ്യര്‍ത്ഥിച്ചിരുന്നു. ഓഗസ്റ്റ് ആദ്യം ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയെന്നായിരുന്നു ആദ്യ പ്രഖ്യാപനം.

പിന്നീട് വിവിധ രാജ്യങ്ങളിലെ എംബസികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരുമാസം കൂടി നീട്ടി. നവംബര്‍ അവസാനം ഈ കാലാവധിയും അവസാനിച്ചു. ഇതിന് ശേഷമാണ് ദേശീയ ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാസം കൂടി ഇപ്പോള്‍ കാലാവധി നീട്ടിയത്.

Related Post

ആ​ഞ്ഞ​ടി​ച്ച ഫ്ളോ​റ​ന്‍​സ് കൊ​ടു​ങ്കാ​റ്റി​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ചു

Posted by - Sep 15, 2018, 08:00 am IST 0
വി​ല്‍​മിം​ഗ്ട​ണ്‍: യു​എ​സി​ന്‍റെ കി​ഴ​ക്ക​ന്‍ തീ​ര​ത്ത് ആ​ഞ്ഞ​ടി​ച്ച ഫ്ളോ​റ​ന്‍​സ് കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ര്‍​ന്നു നാ​ല് പേ​ര്‍ മ​രി​ച്ചു. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​ണ്. ക​ന​ത്ത മ​ഴ അ​ടു​ത്ത 48 മ​ണി​ക്കൂ​ര്‍ തു​ട​രു​മെ​ന്ന്…

പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു

Posted by - Dec 17, 2019, 01:40 pm IST 0
ഇസ്ലാമബാദ് : പാക്കിസ്ഥാന്റെ മുൻ പ്രസിഡൻറ് പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു. പെഷാവറിലുള്ള പ്രത്യേക കോടതിയാണ് മുൻ പ്രസിഡന്റി വധശിക്ഷ വിധിച്ചത്. രാജ്യത്തിൻറെ ഭരണഘടന അട്ടിമറിച്ച് 2007ൽ…

ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന:  കാസര്‍കോട് നിന്ന് 11 പേരെ കാണാതായി

Posted by - Jun 27, 2018, 07:50 am IST 0
ദുബായ് ; വീണ്ടും തീവ്രവാദ സംഘടനയായ ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന. കാസര്‍കോട് ജില്ലയില്‍ നിന്ന് രണ്ടു കുടുംബങ്ങളില്‍ നിന്നുള്ള 11 പേരെ കാണാതായി. കാസര്‍കോട്…

സുനാമിയില്‍ മരണം 373 കടന്നു

Posted by - Dec 25, 2018, 08:57 am IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍…

ലഗേജില്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്ന 15 സാധനങ്ങള്‍ക്ക് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തി

Posted by - Jun 30, 2018, 07:26 pm IST 0
ദുബായ്: യാത്രക്കാര്‍ക്ക് ക്യാരി ഓണ്‍ ലഗേജില്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്ന 15 സാധനങ്ങള്‍ക്ക് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തി. പുതിയ അറിയിപ്പ് പ്രകാരം പൗഡര്‍, സ്മാര്‍ട്ട് ലഗേജ്, ബേബി ഫുഡ്‌സ്,മരുന്നുകള്‍, പെര്‍ഫ്യൂ,…

Leave a comment